---
title: "മുണ്ടക്കൈ ചൂരൽമല ടൗൺഷിപ് ; നോ ഗോ സോണിൽ വീട് , അന്തിമപട്ടിക ഇന്ന്‌"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275637/wayanad"
published_at: "2025-03-10T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce69d94ac01_Screenshot_20240807-103336_Chrome.jpg"
keywords: []
---

# മുണ്ടക്കൈ ചൂരൽമല ടൗൺഷിപ് ; നോ ഗോ സോണിൽ വീട് , അന്തിമപട്ടിക ഇന്ന്‌

> **Lead Summary:** വയനാട്: മ ണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ രണ്ടാംഘട്ട എ ഗുണഭോക്തൃപട്ടിക തിങ്കളാഴ്‌ പ്രസിദ്ധീകരിക്കും. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) ഇടങ്ങളിൽ വീടുള്ളവരാണ് ഗുണഭോക്താക്കൾ. ഫെബ്രുവരി 23ന് ഇറക്കിയ, 81 കുടുംബമടങ്ങുന്ന കരടാണ് അന്തിമമാകുക.

## Article Content

വയനാട്: മ ണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ രണ്ടാംഘട്ട എ ഗുണഭോക്തൃപട്ടിക തിങ്കളാഴ്‌ പ്രസിദ്ധീകരിക്കും. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) ഇടങ്ങളിൽ വീടുള്ളവരാണ് ഗുണഭോക്താക്കൾ. ഫെബ്രുവരി 23ന് ഇറക്കിയ, 81 കുടുംബമടങ്ങുന്ന കരടാണ് അന്തിമമാകുക.

ഉരുളിൽ താമസസ്ഥലം നഷ്ടമായ, മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളെ ഗുണഭോക്താക്കളായി നിശ്ചയിച്ച് ഫെബ്രുവരി എട്ടിന് ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കരട് ബി പട്ടികയിൽ 70 കുടുംബങ്ങളുണ്ട്. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശത്തിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ വാസയോഗ്യമായ (ഗോ സോൺ) ഇടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളാണ് ബി പട്ടികയിൽ. വ്യാഴാഴ്ച‌ വരെ കരട് ബി പട്ടികയിലെ ആക്ഷേപം സ്വീകരിക്കും. ഇതും അന്തിമമായാലുടൻ ടൗൺഷിപ് നിർമാണത്തിലേക്ക് കടക്കും.

അന്തിമപട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ അർഹരായവർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാം. ഏപ്രിലിനുമുമ്പ് പ്രവൃത്തി ആരംഭിച്ച് ആറുമാസത്തിനുള്ളിൽ ടൗൺഷിപ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടൗൺഷിപ്പിൽ ഉൾപ്പെടാൻ താൽപ്പര്യമില്ലാത്ത ഗുണഭോക്താക്കൾക്ക് സർക്കാർ 15 ലക്ഷം രൂപ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275637/wayanad)