---
title: "കീഴൂർകുന്ന് - എടക്കാനം റോഡ് ടാറിംഗ്  പണി പാതിവഴിയിൽ:  കരാറുകാരനെതിരെ ബി ജെ പിയുടെ പ്രതിഷേധ സായാഹ്നം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275640/iritty"
published_at: "2025-03-10T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce6de95244a_IMG-20250310-WA0013.jpg"
keywords: []
---

# കീഴൂർകുന്ന് - എടക്കാനം റോഡ് ടാറിംഗ്  പണി പാതിവഴിയിൽ:  കരാറുകാരനെതിരെ ബി ജെ പിയുടെ പ്രതിഷേധ സായാഹ്നം

> **Lead Summary:** ഇരിട്ടി : നിർത്തിവെച്ച കീഴൂർക്കുന്ന് - എടക്കാനം റോഡ് പണി ഉടൻ ആരംഭിക്കുക, നാട്ടുകാരുടെ യാത്രാക്ളേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രദേശവാസികളിൽ നിന്നും ഒപ്പ് ശേഖരണം , മെഴുകുതിരി കത്തിച്ച് പ്രതിഷേധം എന്നിവയും നടന്നു. പാലാപ്പറമ്പ് വായനശാലക്കു സമ്മേപം നടന്ന പ്രതിഷേധം സായാഹ്നം ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ഉദ്‌ഘാടനം ചെയ്തു . 

## Article Content

ഇരിട്ടി : നിർത്തിവെച്ച കീഴൂർക്കുന്ന് - എടക്കാനം റോഡ് പണി ഉടൻ ആരംഭിക്കുക, നാട്ടുകാരുടെ യാത്രാക്ളേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രദേശവാസികളിൽ നിന്നും ഒപ്പ് ശേഖരണം , മെഴുകുതിരി കത്തിച്ച് പ്രതിഷേധം എന്നിവയും നടന്നു. പാലാപ്പറമ്പ് വായനശാലക്കു സമ്മേപം നടന്ന പ്രതിഷേധം സായാഹ്നം ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ഉദ്‌ഘാടനം ചെയ്തു . 

വാർഡ് കൗൺസിലർ എൻ . സിന്ധു അദ്ധ്യക്ഷതവഹിച്ചു .  മണ്ഡലം ജനറൽ സിക്രട്ടറി വി . എം .  പ്രശോഭ് ,  ജില്ലാ കമ്മിറ്റി അംഗം രാമദാസ് എടക്കാനം, വി. തമ്പാൻ, കെ. സുമേഷ്, കെ. സാജൻ എന്നിവർ പ്രസംഗിച്ചു . പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ ഒരാഴ്ചമുമ്പ്  ടാറിംഗ് പ്രവർത്തി ആരംഭിച്ചെങ്കിലും രണ്ടാം ദിവസം  ചില അപാകതകൾ ആരോപിച്ച്  നാട്ടുകാരിൽ ഏതാനും വ്യക്തികൾ   പ്രതിഷേധിച്ചതോടെ  കരാറുകാരൻ വാർഡ് മെമ്പറെപ്പോലും അറിയിക്കാതെ പണി ഉപേക്ഷിച്ചു പോവുകയായിരുന്നു .  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275640/iritty)