---
title: "അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത: ആലോചനായോഗം ഇന്ന്"
english_title: "Ambayathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275652/ambayathod"
published_at: "2025-03-10T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce7596784f1_IMG-20250310-WA0015.jpg"
keywords: []
---

# അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത: ആലോചനായോഗം ഇന്ന്

> **Lead Summary:** **കൊട്ടിയൂർ**: അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നു വന്നതിനെ തുടർന്ന് തവിഞ്ഞാൽ, കേളകം, കണിച്ചാർ, പേരാവൂർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ആലോചന യോഗം ഇന്ന് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേരും. കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ പാതയ്ക്കായുള്ള ജനകീയ കൂട്ടായ്മ്മ ശക്തമാക്കാനാണ് നീക്കം. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിട്ടുള്ളത്.

## Article Content

**കൊട്ടിയൂർ**: അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നു വന്നതിനെ തുടർന്ന് തവിഞ്ഞാൽ, കേളകം, കണിച്ചാർ, പേരാവൂർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ആലോചന യോഗം ഇന്ന് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേരും. കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ പാതയ്ക്കായുള്ള ജനകീയ കൂട്ടായ്മ്മ ശക്തമാക്കാനാണ് നീക്കം. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിട്ടുള്ളത്.

കണ്ണൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടുന്ന മാനന്തവാടി നഗര സഭ, പേരാവൂർ, മനാന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ,കൂടാതെ മേഖലയിലെ വിവിധ വകുപ്പുകൾ, രാഷ്ട്രീയ സാംസ്കാരിക, സാമുദായിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെനന്നായിരുന്നു അറിയിച്ചിട്ടുള്ളതെങ്കിലും മട്ടന്നൂർ, ഇരിട്ടി, മാനന്തവാടി നഗരസഭ അധ്യക്ഷന്മാർ പങ്കെടുക്കുമോ എന്ന് വ്യക്തമായിട്ടില്ല. യോഗത്തെ കുറിച്ച് ഇവർക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സണ്ണി ജോസഫ് എം എൽ എയും യോഗത്തിൽ ഉണ്ടാവില്ല. മട്ടന്നൂർ മാനന്തവാടി നാലുവരി പാത നിർമ്മാണം ആരംഭിക്കാൻ ഇരിക്കെ ഇന്നത്തെ യോഗം നിർണ്ണായകമാണ്. നിലവിലെ ബോയ്സ് ടൗൺ ചുരം പാത അതീവ അപകടകരമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്ക് സുരക്ഷിതമായ റോഡ് എന്ന ആവശ്യം ഏറെ കാലമായി ഉയർന്നു വരുന്നതാണ്. 1.360 കിലോമീറ്റർ വനഭൂമി ഉപയോഗിക്കേണ്ടി വരും എന്നതാണ് പ്രസ്തുത പാത നേരിടുന്ന വെല്ലുവിളി. സംസ്‌ഥാന സർക്കാർ ആവശ്യപ്പെടുകയും യൂസർ ഏജൻസിയെ നിശ്ചയിക്കുകയും ചെയ്‌താൽ ചുരമില്ലാ പാതയ്ക്ക് അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തുകൾ യോജിച്ച നീക്കത്തിന് തയാറെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275652/ambayathod)