---
title: "മണിക്കടവ് സെന്റ് തോമസ് യു. പി  സ്കൂൾ 68 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275662/ulikkal"
published_at: "2025-03-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce7f65b360a_IMG-20250310-WA0017.jpg"
keywords: []
---

# മണിക്കടവ് സെന്റ് തോമസ് യു. പി  സ്കൂൾ 68 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** **ഉളിക്കൽ** : മണിക്കടവ് സെന്റ് തോമസ് യു. പി സ്കൂളിൽ 68 മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ആനി ജോസഫ് , സിസ്റ്റർ എം .റ്റി. റോസമ്മ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു . അഡ്വ. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി വിശിഷ്ടാതിഥിയായി.

## Article Content

**ഉളിക്കൽ** : മണിക്കടവ് സെന്റ് തോമസ് യു. പി സ്കൂളിൽ 68 മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ആനി ജോസഫ് , സിസ്റ്റർ എം .റ്റി. റോസമ്മ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു . അഡ്വ. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി വിശിഷ്ടാതിഥിയായി.

ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ മാഗസിൻ പ്രകാശനം ചെയ്തു .സ്കൂൾപ്രധാന അധ്യാപിക മേരിക്കുട്ടി തോമസ് , ഒ.വി ഷാജു, ഫാ. ജോസ്ബിൻ ഈറ്റയ്ക്കൽ, പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ, ജിയോ തെക്കേപ്പുറത്ത്, നിമിഷ ഷിന്റോ , ഷാജി വർഗീസ്, പി.എം. നീലകണ്ഠൻ ,മാസ്റ്റർ ജെയ്സ് കുര്യൻ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മേഴ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു . ആനി ജോസഫ് , സിസ്റ്റർ എം.റ്റി. റോസമ്മ എന്നിവർ മറുപടി പ്രസംഗം നടത്തി . തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275662/ulikkal)