---
title: "ലഹരിക്കെതിരെ  ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു."
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275683/irikkoor"
published_at: "2025-03-10T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce8e868798a_Screenshot_2025-03-10_123025.jpg"
keywords: []
---

# ലഹരിക്കെതിരെ  ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.

> **Lead Summary:** ഇരിട്ടി : തകരരുത് യുവത്വം, ഉണരണം മാതൃത്വം, ലഹരിക്കെതിരെ അമ്മമാരോടൊപ്പം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.

## Article Content

ഇരിട്ടി : തകരരുത് യുവത്വം, ഉണരണം മാതൃത്വം, ലഹരിക്കെതിരെ അമ്മമാരോടൊപ്പം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.

ഇരിക്കൂർ പാലം സമീപം നിന്ന് ആരംഭിച്ച ഉയിരെടുക്കുന്ന ലഹരിക്കെതിരെയുള്ള പ്രതീകാത്മചിഹ്നങ്ങളും അമ്മയുടെ കരുതലും അടങ്ങിയ പ്ലോറ്റുകളുള്ള ഉന്തുവണ്ടി റാലി ഇരിക്കൂർ ബസ്റ്റാൻഡിൽ അവസാനിച്ചു. ലഹരി വിരുദ്ധ കാമ്പയിൻ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ സബ് ഇൻസ്പെക്ടർ കെ മനോഹരൻ അധ്യക്ഷത വഹിച്ചു. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പ്രസാദ് റാലി പ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, ആശ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, അധ്യാപകർ എന്നിവർ അണിചേർന്നു.

യുവാക്കളെയും കുട്ടികളെയും കീഴ്പെടുത്തി കൊണ്ടിരിക്കുന്ന ലഹരിയെ ജീവിതത്തിൽ നിന്നും തള്ളി മാറ്റി കരുത്തുറ്റ പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതിൻ്റെ പ്രതീകാൽമക ദൃശ്യാവിഷ്കാരമാണ് ഉന്തുവണ്ടി യാത്രയിലൂടെ എസ്പി സി യൂണിറ്റ് ഒരുക്കിയത്. കാമ്പയിനിന്റെ ഭാഗമായി മയക്ക്മരുന്നിന്റെ ചതിക്കുഴികളെ തുറന്ന് കാട്ടുന്ന മ്യൂസിക്കൽ ഡ്രാമ,ലഹരി വിരുദ്ധ പ്രതിജ്ഞ, നൃത്തശില്പം എന്നിവ സംഘടിപ്പിച്ചു. ബ്ലോക്ക് മെമ്പർ ടി.വി എൻ യാസിറ , ഹെഡ്മിസ്ട്രസ്സ് വി സി ശൈലജ, കെ.പി സുനിൽ കുമാർ , വി.വി സുനേഷ്, ടി വത്സലൻ ,എം രമേശൻ , ടി സി നസിയത്ത്, എൻ.കെ സുലേഖ, സി രാജീവൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275683/irikkoor)