---
title: "തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും സി പി എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം"
english_title: "The hartal is complete"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27581/The-hartal-is-complete"
published_at: "2022-02-21T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621366665c0ca_Picsart_22-02-21_15-45-31-708.jpg"
keywords: []
---

# തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും സി പി എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം

> **Lead Summary:** തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും സി പി എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. സി പി എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇതിനിടയിൽ തലശ്ശേരി, ന്യൂമാഹി മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.

## Article Content

തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും സി പി എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. സി പി എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇതിനിടയിൽ തലശ്ശേരി, ന്യൂമാഹി മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.

രാവിലെ ആറ് മണിയോടെയാണ് തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലും ഹർത്താൽ ആരംഭിച്ചത്. ഹർത്താലിനെ തുടർന്ന് കടകളും,വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും അടഞ്ഞ് കിടന്നു. എന്നാൽ വാഹന ഗതാഗതത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു.

സി പി എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകത്തെ തുടർന്ന് തലശ്ശേരി മേഖലയിൽ വീണ്ടും ആശങ്ക ഉടലെടുത്തിരിക്കയാണ്. സമാധാനം നിലനിന്ന് വരുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ കൊലപാതകത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് തലശ്ശേരി, ന്യൂമാഹി മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൂടുതൽ സായുധ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജില്ലാപോലീസ് മേധാവി ആർ.ഇളങ്കോ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27581/The-hartal-is-complete)