---
title: "കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍"
english_title: "Ksrtcfund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275907/ksrtcfund"
published_at: "2025-03-11T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cff2f75d3c6_1000065651.jpg"
keywords: []
---

# കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

> **Lead Summary:** **തിരുവനന്തപുരം : ** കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1572.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

## Article Content

**തിരുവനന്തപുരം : ** കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1572.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275907/ksrtcfund)