---
title: "ഉരുപ്പുംകുറ്റി മേഖലയിൽ സോളാർ തൂക്കുവേലി നിർമ്മാണം ആരംഭിച്ചു"
english_title: "Solarfencing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275936/solarfencing"
published_at: "2025-03-11T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d00c67db248_1000065760.jpg"
keywords: []
---

# ഉരുപ്പുംകുറ്റി മേഖലയിൽ സോളാർ തൂക്കുവേലി നിർമ്മാണം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി : **ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമ്മിക്കുന്ന തൂക്കുവേലി അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഉരുപ്പുംകുറ്റി മേഖലയിലെ പ്രവർത്തി ആരംഭിച്ചു . കാട് വെട്ടിത്തെളികൽ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോസ് എ വൺ നിർവഹിച്ചു .ഉളിക്കൽ , പായം, അയ്യൻകുന്ന് , ആറളം പജയത്തുകളിലാണ് സോളർ തൂക്കുവേലി നിർമ്മിക്കുന്നത് . അയ്യൻകുന്നിൽ കച്ചേരികടവുമുതൽ വാളത്തോട് വരെ 1.45 കോടി രൂപ ചിലവിൽ 20.5 കിലോമീറ്റര് ദൂരമാണ് ഫെൻസിങ്ങ് പൂർത്തിയാകുന്നത് . ഉരുപ്പുംകുറ്റി മുതൽ വാളത്തോട് വരെയുള്ള 5.5 കിലോമീറ്റർ റീച്ചിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടമായി അടിക്കാടുകൾ വെട്ടുന്ന പ്രവർത്തിയാണ് ആരംഭിച്ചിരിക്കുന്നത് . കെല്ലിനാണ് തൂക്കുവേലിയുടെ നിർമ്മാണ ചുമതല . വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ സമിതി അംഗങ്ങളാണ് കാടുവെട്ടിത്തെളിക്കലിന് നേതൃത്വം നൽകുന്നത് .

## Article Content

**ഇരിട്ടി : **ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമ്മിക്കുന്ന തൂക്കുവേലി അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഉരുപ്പുംകുറ്റി മേഖലയിലെ പ്രവർത്തി ആരംഭിച്ചു . കാട് വെട്ടിത്തെളികൽ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോസ് എ വൺ നിർവഹിച്ചു .ഉളിക്കൽ , പായം, അയ്യൻകുന്ന് , ആറളം പജയത്തുകളിലാണ് സോളർ തൂക്കുവേലി നിർമ്മിക്കുന്നത് . അയ്യൻകുന്നിൽ കച്ചേരികടവുമുതൽ വാളത്തോട് വരെ 1.45 കോടി രൂപ ചിലവിൽ 20.5 കിലോമീറ്റര് ദൂരമാണ് ഫെൻസിങ്ങ് പൂർത്തിയാകുന്നത് . ഉരുപ്പുംകുറ്റി മുതൽ വാളത്തോട് വരെയുള്ള 5.5 കിലോമീറ്റർ റീച്ചിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടമായി അടിക്കാടുകൾ വെട്ടുന്ന പ്രവർത്തിയാണ് ആരംഭിച്ചിരിക്കുന്നത് . കെല്ലിനാണ് തൂക്കുവേലിയുടെ നിർമ്മാണ ചുമതല . വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ സമിതി അംഗങ്ങളാണ് കാടുവെട്ടിത്തെളിക്കലിന് നേതൃത്വം നൽകുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275936/solarfencing)