---
title: "വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി"
english_title: "Vekkalamaupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275938/vekkalamaupschool"
published_at: "2025-03-11T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d00ec38b8ec_1000065764.jpg"
keywords: []
---

# വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി

> **Lead Summary:** **വേക്കളം : **വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി. കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിനിജ സജീവൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിഡി ബിന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡന്റ് ഷൈനി വിനോദ്, അധ്യാപകരായ ഇന്ദു പി, നിഷ വി ഐ എന്നിവർ സംസാരിച്ചു. തുടർന്ന് 2024-25 അധ്യയന വർഷത്തെ പഠന മികവ് അവതരണം നടന്നു. കൂടാതെ കുട്ടികളുടെ ചിത്രപ്രദർശനവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രദർശനവും, പഴയകാല, ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളുടെ പ്രദർശനവും നടന്നു.

## Article Content

**വേക്കളം : **വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി. കോളയാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിനിജ സജീവൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിഡി ബിന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡന്റ് ഷൈനി വിനോദ്, അധ്യാപകരായ ഇന്ദു പി, നിഷ വി ഐ എന്നിവർ സംസാരിച്ചു. തുടർന്ന് 2024-25 അധ്യയന വർഷത്തെ പഠന മികവ് അവതരണം നടന്നു. കൂടാതെ കുട്ടികളുടെ ചിത്രപ്രദർശനവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രദർശനവും, പഴയകാല, ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275938/vekkalamaupschool)