---
title: "മാട്ടറ കാരിസ് യു പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Mattarakarisupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275944/mattarakarisupschool"
published_at: "2025-03-11T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0175b44ed8_1000065777.jpg"
keywords: []
---

# മാട്ടറ കാരിസ് യു പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ : **മാട്ടറ കാരിസ് യു പി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ വാർഷികാഘോഷം സംഘടിപ്പിച്ചു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത ഫലങ്ങൾ പാള പാത്രത്തിൽ നൽകികൊണ്ടാണ് വിശിഷ്ടാധികളെ സ്വീകരിച്ചത് . ഇത്തരം പുതിയ ചിന്തകളും കാഴ്ചപ്പാടുകളും നാടിന് മാതൃകയാണെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സജീവ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

## Article Content

**ഉളിക്കൽ : **മാട്ടറ കാരിസ് യു പി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ വാർഷികാഘോഷം സംഘടിപ്പിച്ചു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്ത ഫലങ്ങൾ പാള പാത്രത്തിൽ നൽകികൊണ്ടാണ് വിശിഷ്ടാധികളെ സ്വീകരിച്ചത് . ഇത്തരം പുതിയ ചിന്തകളും കാഴ്ചപ്പാടുകളും നാടിന് മാതൃകയാണെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സജീവ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളുടെ പിന്തുണയോടെ തയ്യാറാക്കിയ ചിൽഡ്രൻസ് പാർക്ക് കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിലും സ്കൂൾ വാർഷിക സപ്ലിമെന്റ് മുഖ്യാതിഥി സിനിമാ താരം ശിവദാസ് മട്ടന്നൂരും, ലയൺസ്‌ ക്ലബ് സ്പോൺസർ ചെയ്ത വാട്ടർ പ്യുരിഫയർ സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേലും ഭാഷ പഠന സഹായി അലക്സ ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹനും, നവീകരിച്ച ക്ലാസ്സ്‌മുറി ഇരിക്കൂർ ബി പി സി എം.കെ. ഉണ്ണികൃഷ്ണനും , കയ്യെഴുത്തു മാസിക ഉളിക്കൽ ജനമൈത്രി ബീറ്റ് ഓഫീസർ കെ.പി. പ്രിയേഷും ഉദ്ഘാടനം ചെയ്തു. കെ സി ബി സി അധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മാത്യു ജോസഫ്,പഞ്ചായത്ത് അംഗം സരുൺ തോമസ്, പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റ്യാനിക്കൽ, വിജി റോയി , അധ്യാപക പ്രതിനിധി സി.വി. ശ്രീഷ , സ്കൂൾ ലീഡർ ആൽഫിൻ ജോസഫ് സിജോ,എസ് ആർ ജി കൺവീനർ അഞ്ജന എന്നിവർ പ്രസംഗിച്ചു . പ്രധാനഅധ്യാപിക ഇ.ജെ. തങ്കമ്മ റിപ്പോർട്ട്‌ അവതരിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275944/mattarakarisupschool)