---
title: "ക്രമാതീതമായ വാടക വർദ്ധന:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി"
english_title: "Protest marches and dharnas were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27597/Protest-marches-and-dharnas-were-held"
published_at: "2022-02-21T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213749ce1f0e_Picsart_22-02-21_16-38-49-691.jpg"
keywords: []
---

# ക്രമാതീതമായ വാടക വർദ്ധന:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:**  കേളകം: ക്രമാതീതമായും മാനദണ്ഡങ്ങൾ പാലിക്കാതെയും വാടക വർധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക,ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നതിലും വാടക വർധിപ്പിക്കുന്നതിലും ഏകീകൃതനയം കൈകൊള്ളുക,വ്യാപാരികളെ അകാരണമായി ഭീഷണിപ്പെടുത്തി വാടക കൂട്ടാൻ സമർദ്ദം ചെലുത്തുന്ന രീതി അവസാനിപ്പിക്കുക,സംസ്ഥാനം മുഴുവൻ വാടക വർധനവിന് ഏകീകൃത നയം നടപ്പിലാക്കുക,വ്യാപാരികളും കെട്ടിട ഉടമകളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം നിലനിർത്തുക,ഓരോ കെട്ടിട ഉടമകൾക്കും തോന്നുന്ന രീതിയിൽ വാടക വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ,ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൽ,വൈസ് പ്രസിഡന്റ് ബിനു സി ആന്റണി,ട്രഷറർ സ്റ്റാനി സ്ലാവോസ് എന്നിവർ നേതൃത്വം നൽകി. കേളകം ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു്.ജോസഫ് പാറക്കൽ സ്വാഗതം പറഞ്ഞു.വർഗ്ഗീസ് കാടായം.വാടക വർധിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ തുടർ സമരങ്ങൾ സംഘടിപ്പിക്കുന്നതോടപ്പം വാടക നൽകാൻ തയ്യാറാകില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

## Article Content

 കേളകം: ക്രമാതീതമായും മാനദണ്ഡങ്ങൾ പാലിക്കാതെയും വാടക വർധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക,ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നതിലും വാടക വർധിപ്പിക്കുന്നതിലും ഏകീകൃതനയം കൈകൊള്ളുക,വ്യാപാരികളെ അകാരണമായി ഭീഷണിപ്പെടുത്തി വാടക കൂട്ടാൻ സമർദ്ദം ചെലുത്തുന്ന രീതി അവസാനിപ്പിക്കുക,സംസ്ഥാനം മുഴുവൻ വാടക വർധനവിന് ഏകീകൃത നയം നടപ്പിലാക്കുക,വ്യാപാരികളും കെട്ടിട ഉടമകളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം നിലനിർത്തുക,ഓരോ കെട്ടിട ഉടമകൾക്കും തോന്നുന്ന രീതിയിൽ വാടക വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ,ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൽ,വൈസ് പ്രസിഡന്റ് ബിനു സി ആന്റണി,ട്രഷറർ സ്റ്റാനി സ്ലാവോസ് എന്നിവർ നേതൃത്വം നൽകി. കേളകം ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു്.ജോസഫ് പാറക്കൽ സ്വാഗതം പറഞ്ഞു.വർഗ്ഗീസ് കാടായം.വാടക വർധിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ തുടർ സമരങ്ങൾ സംഘടിപ്പിക്കുന്നതോടപ്പം വാടക നൽകാൻ തയ്യാറാകില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27597/Protest-marches-and-dharnas-were-held)