---
title: "പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്തു:  450 യാത്രക്കാരെ ബന്ദികളാക്കി"
english_title: "Isalamabad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275974/isalamabad"
published_at: "2025-03-11T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d04f23c5c9a_Screenshot_2025-03-11_202413.jpg"
keywords: []
---

# പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്തു:  450 യാത്രക്കാരെ ബന്ദികളാക്കി

> **Lead Summary:** **ഇസ്ലാമാബാദ്**: പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് ട്രെയിൻ തട്ടിയെടുത്തത്.

## Article Content

**ഇസ്ലാമാബാദ്**: പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് ട്രെയിൻ തട്ടിയെടുത്തത്.

ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും ബിഎൽഎ അറിയിച്ചു. പാകിസ്ഥാൻ സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷൻ നടത്തിയാൽ ബന്ദികളെ കൊല്ലുമെന്ന് ബി‌എൽ‌എ വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ട്രെയിൻ തട്ടികൊണ്ട് പോയതായി അധികൃതർ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275974/isalamabad)