---
title: "പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിൻവലിച്ചു"
english_title: "Ponmudi tourism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27602/ponmudi-tourism"
published_at: "2022-02-21T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213796834453_images - 2022-02-21T170701.255.jpeg"
keywords: []
---

# പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിൻവലിച്ചു

> **Lead Summary:** പൊന്മുടി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.

## Article Content

പൊന്മുടി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.

കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടര്‍ന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. അതേസമയം, കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27602/ponmudi-tourism)