---
title: "നിരോധനം പിൻവലിച്ചു;കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു"
english_title: "Kozhikode beach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27606/kozhikode-beach"
published_at: "2022-02-21T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621380a157690_images - 2022-02-21T173750.420.jpeg"
keywords: []
---

# നിരോധനം പിൻവലിച്ചു;കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു

> **Lead Summary:** ഇന്ന് വൈകുന്നേരം മുതല്‍ കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ടതു വില്‍ക്കുന്നത് നിരോധിച്ച കാര്യത്തില്‍ കച്ചവടക്കാരുമായി കോര്‍പ്പറേഷന്‍ മേയര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം.

## Article Content

ഇന്ന് വൈകുന്നേരം മുതല്‍ കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ടതു വില്‍ക്കുന്നത് നിരോധിച്ച കാര്യത്തില്‍ കച്ചവടക്കാരുമായി കോര്‍പ്പറേഷന്‍ മേയര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം.

കച്ചവടക്കാര്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉറപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

കാസര്‍ഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചില്‍ എത്തിയ കുട്ടികള്‍ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ പേര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തെ സമീപിച്ചു. തുടര്‍ന്നാണ് അടിയന്തിര നടപടിയെന്ന നിലയില്‍ ഉപ്പിലിട്ടത് വില്‍ക്കുന്നത് നിരോധിച്ചത്. ലൈസന്‍സുള്ള കടകള്‍ക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാന്‍ അനുമതി കൊടുക്കു എന്ന് മേയര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27606/kozhikode-beach)