---
title: "മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ കൃഷി ചെയ്ത  സൂര്യകാന്തി കൃഷി വിളവെടുത്തു"
english_title: "Sunflowerharvest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276098/sunflowerharvest"
published_at: "2025-03-12T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d15053019e8_1000065903.jpg"
keywords: []
---

# മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ കൃഷി ചെയ്ത  സൂര്യകാന്തി കൃഷി വിളവെടുത്തു

> **Lead Summary:** കണ്ണൂർ : മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ അയ്യോത്ത് വയലിൽ നടത്തിയ സൂര്യകാന്തി കൃഷി വിളവെടുത്തു.പുഞ്ചിരിപ്പാടം എന്നാണ് അയ്യോത്ത് വയലിൽ പൂത്തുലഞ്ഞ സൂര്യകാന്തിപ്പാടത്തെ സ്കൂൾ കുട്ടികൾ വിളിച്ചത്. കണ്ണൂർ ജില്ലയിലെ മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ കണ്ണപുരം അയ്യോത്ത് വയലിൽ ഒരുക്കിയ സൂര്യകാന്തിക്കൃഷിയുടെ വിളവെടുപ്പ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതിയും ചേർന്ന് നിർവഹിച്ചു.

## Article Content

കണ്ണൂർ : മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ അയ്യോത്ത് വയലിൽ നടത്തിയ സൂര്യകാന്തി കൃഷി വിളവെടുത്തു.പുഞ്ചിരിപ്പാടം എന്നാണ് അയ്യോത്ത് വയലിൽ പൂത്തുലഞ്ഞ സൂര്യകാന്തിപ്പാടത്തെ സ്കൂൾ കുട്ടികൾ വിളിച്ചത്. കണ്ണൂർ ജില്ലയിലെ മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ കണ്ണപുരം അയ്യോത്ത് വയലിൽ ഒരുക്കിയ സൂര്യകാന്തിക്കൃഷിയുടെ വിളവെടുപ്പ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതിയും ചേർന്ന് നിർവഹിച്ചു.

ആയിരക്കണക്കിനാളുകളാണ്സൂര്യകാന്തിപ്പാടം കാണാനും സെൽഫിയെടുക്കാനുമായി ഇവിടെയെത്തിയത്.കണ്ണപുരം അയ്യോത്ത് കിഴക്ക് വയലിൽ അരയേക്കർ സ്ഥലത്ത് സാധാരണ സൂര്യകാന്തിയും ഹൈബ്രിഡ് സൂര്യകാന്തി വിത്തുകളും ചേർത്താണു കൃഷി ചെയ്തത്. കഴിഞ്ഞ കൊല്ലം സൂര്യകാന്തി കൃഷി ചെയ്തു വിജയം കൊയ്ത മടക്കര അയ്യോത്ത് കെ.പ്രകാശനും സി.പ്രകാശനും സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ്. ഇവർ തന്നെയാണ് ഇക്കുറി സ്കൂളിനായി കൃഷി തുടങ്ങാൻ സഹായം നൽകിയത്. പ്രധാനാധ്യാപകൻ സി.വി.സുരേഷ്ബാബു, പിടിഎ പ്രസിഡന്റ് പി.കെ.സന്തോഷ് അയ്യോത്ത്, മറ്റു രക്ഷിതാക്കൾ എന്നിവരുടെ പൂർണ സഹകരണവുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276098/sunflowerharvest)