---
title: "കണ്ണൂർ - മാനന്തവാടി ചുരം രഹിത പാത: അടിയന്തര നടപടികൾ സ്വീകരിക്കണം; സണ്ണി ജോസഫ്‌ എം എല്‍ എ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276162/kannur"
published_at: "2025-03-12T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1998082992_images_(3)_(16).jpeg"
keywords: []
---

# കണ്ണൂർ - മാനന്തവാടി ചുരം രഹിത പാത: അടിയന്തര നടപടികൾ സ്വീകരിക്കണം; സണ്ണി ജോസഫ്‌ എം എല്‍ എ

> **Lead Summary:** തിരുവനന്തപുരം: കൊട്ടിയൂർ 44ആം മൈല്‍ ചുരം രഹിത പാത യാഥാർത്ഥ്യമാക്കാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ്‌ എം എല്‍ എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കണ്ണൂർ -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം രഹിത പാത കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് ആരംഭിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാൽ പഞ്ചായത്തിലെ 44ആം മൈലിൽ എത്തിച്ചേരുന്നതാണ്. വളവു കുറയ്ക്കാം, ചുരം കുറയ്ക്കാം, ദൂരം കുറയ്ക്കാം ഇത് വർഷങ്ങളായിട്ട് ആവശ്യപ്പെടുന്നതാണന്നും മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിരവധി ആയിട്ടുള്ള അപേക്ഷകൾ നൽകി നിയമസഭയിൽ തന്നെ നേരത്തെ സബ്മിഷനായി ഉന്നയിച്ചിരുന്നതാണെന്നും സുനനു ജോസഫ് എം എൽ എ പറഞ്ഞു. നിലവിൽ കൊട്ടിയൂരിൽ ജനങ്ങളുടെ വിപുലമായ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഈ ആവശ്യം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും എം എൽ എ പറഞ്ഞു.

## Article Content

തിരുവനന്തപുരം: കൊട്ടിയൂർ 44ആം മൈല്‍ ചുരം രഹിത പാത യാഥാർത്ഥ്യമാക്കാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ്‌ എം എല്‍ എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കണ്ണൂർ -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം രഹിത പാത കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് ആരംഭിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാൽ പഞ്ചായത്തിലെ 44ആം മൈലിൽ എത്തിച്ചേരുന്നതാണ്. വളവു കുറയ്ക്കാം, ചുരം കുറയ്ക്കാം, ദൂരം കുറയ്ക്കാം ഇത് വർഷങ്ങളായിട്ട് ആവശ്യപ്പെടുന്നതാണന്നും മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിരവധി ആയിട്ടുള്ള അപേക്ഷകൾ നൽകി നിയമസഭയിൽ തന്നെ നേരത്തെ സബ്മിഷനായി ഉന്നയിച്ചിരുന്നതാണെന്നും സുനനു ജോസഫ് എം എൽ എ പറഞ്ഞു. നിലവിൽ കൊട്ടിയൂരിൽ ജനങ്ങളുടെ വിപുലമായ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഈ ആവശ്യം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും എം എൽ എ പറഞ്ഞു.

ഈ ചുരം രഹിത പാതയ്ക്ക് വനഭൂമി ആവശ്യമാണ്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ വേണം കുറച്ചു ദൂരം കടന്നുപോകാൻ നേരത്തെ അവിടെ ഗ്രാമീണ റോഡ് ഉണ്ടായിരുന്നതാണ്. ഈ വനഭൂമി ലഭ്യമാകുന്നതിന് ആവശ്യമായിട്ടുള്ള അപേക്ഷകൾ നൽകണമെങ്കിൽ യൂസർ ഏജൻസിയെ നിയോഗിക്കണം. അതിന് പിഡബ്ല്യുഡിയുടെ ഏതെങ്കിലും റോഡ് വിങ്സിനു മാത്രമേ യൂസര്‍ ഏജൻസിയായിട്ട് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ അതുകൊണ്ട് യൂസർ ഏജൻസിയെ നിയോഗിച്ച് ഈ കൊട്ടിയൂർ 44ആം മൈല്‍ ചുരം രഹിത പാത വളവു കുറഞ്ഞ ഈ പാത യാഥാർത്ഥ്യമാക്കാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സണ്ണി ജോസഫ്‌ എം എല്‍ എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

 സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ട പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ ഒ ആർ കേളുവും. വയനാട്ടിലെയും കണ്ണൂരിലെയും വിവിധ രാഷ്ട്രീയ നേതാക്കളും ഇതിന്റെ സാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും നിർദിഷ്ട എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ ഭാഗമായും മലയോര ഹൈവേയുടെ ഭാഗമായും വരുന്ന റോഡിന് ബദലായി ചുരം ഒഴിവാക്കി കൊണ്ടുള്ള റൂട്ടുകൾ സംബന്ധിച്ച് പരിശോധന നേരത്തെ പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടിയിൽ പറഞ്ഞു. കിഫ്ബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും, മറ്റു ഉദ്യോഗസ്ഥരും അവിടെ എത്തുകയും ഇതിന്റെ സാധ്യത പരിശോധിക്കുകയും ചെയ്തു. തുടർന്ന് കിഫ്ബി സി ഇ ഒ യുടെ നേതൃത്വത്തിൽ മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഈ വിഷയം പരിശോധിച്ചു. അന്ന് കൂടുതൽ വനഭൂമി ലഭ്യമാക്കേണ്ടി വരുമെന്ന സാഹചര്യമുണ്ട് എന്നാണ് വിലയിരുത്തിയത്. ഇവിടത്തെ ഇതര പാതകളെ സംബന്ധിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും കെആർഎഫ് പി കണ്ണൂർ എക്സിക്യൂട്ടീവ് എൻജിനീയറും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് കിഫ്‌ ബി യുടെ പരിശോധനയിലാണ് ഉള്ളത്.

ഈ ചുരരഹിത പാത യാഥാർഥ്യമാക്കുന്ന കാര്യത്തിൽ വനംവകുപ്പിന്റെ കൂടെ സഹായം പൊതുമരാമത്ത് വകുപ്പ് തേടും വനഭൂമി വിട്ടുകിട്ടുവാനുള്ള നടപടിക്രമങ്ങൾ കുറച്ച് അധികം പൂർത്തിയാക്കാൻ ഉണ്ടെന്നും അതിനുള്ള സാധ്യതകൾ പരിശോധിക്കുമ്പോൾ തന്നെ സമാന്തരമായ റോഡിന്റെ വികസനം കൂടി സാധ്യമാക്കാമെന്നും വനം വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താൻ പരിശ്രമിക്കാം. നെടുംപൊയിൽ- മാനന്തവാടി -പെരിയ ചുരം പാത നേരത്തെ തകർന്നിട്ടുണ്ടായിരുന്നു. റോഡ് അടച്ചിടുന്ന സാഹചര്യമുണ്ടായി റോഡ് തുറന്നു കൊടുത്തിട്ടുണ്ട് അവിടത്തെ പ്രവർത്തികൾ ഏറെക്കുറെ പൂർത്തിയായി വരുന്നെന്നും സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276162/kannur)