---
title: "തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു"
english_title: "Thalasseryblockbudget"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276323/thalasseryblockbudget"
published_at: "2025-03-13T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d29ce2048c2_1000066074.jpg"
keywords: []
---

# തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.സേവന മേഖലക്കും ഉല്പാദനമേഖലക്കും പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ബജറ്റ് അവതരണം നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത അധ്യക്ഷത വഹിച്ചു. അഭിഷേക് കുറുപ്പ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.രവീന്ദ്രൻ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സജിത,ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തു, രമേശൻ, മുരിക്കോളി പവിത്രൻ,ബ്ലോക്ക് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

## Article Content

**തലശ്ശേരി : **തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.സേവന മേഖലക്കും ഉല്പാദനമേഖലക്കും പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ബജറ്റ് അവതരണം നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത അധ്യക്ഷത വഹിച്ചു. അഭിഷേക് കുറുപ്പ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.രവീന്ദ്രൻ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സജിത,ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തു, രമേശൻ, മുരിക്കോളി പവിത്രൻ,ബ്ലോക്ക് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

അടുത്ത വർഷം ഓണത്തിന് ഒരു വട്ടിപ്പൂവ്, അഞ്ചരക്കണ്ടി വേങ്ങാട് പഞ്ചായത്തുകളിൽ കുളം നിർമ്മാണത്തിന് 41 ലക്ഷം രൂപയും മുഴപ്പിലങ്ങാട്, എരഞ്ഞോളി,ന്യൂ മാഹിയിൽ അങ്കണവാടി കെട്ടിടം നിർമ്മാണത്തിന് 30 ലക്ഷം രൂപയും വയോജന കേന്ദ്ര നിർമ്മാണത്തിന് 16 ലക്ഷം രൂപയും ഫുട്പാത്തുകൾക്കും റോഡുകൾക്കും 51 ലക്ഷവും ഭവനനിർമ്മാണത്തിന് ഒരു കോടി രൂപയും ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, ഭിന്നശേഷിക്കാരായ വനിതകൾക്ക് ഇലക്ട്രിക്ക് വീൽ ചെയറുകൾ, സ്ത്രീകൾക്ക് ഉല്പാദന യൂണിറ്റ് 18 ലക്ഷം രൂപയും വേങ്ങാട് ധർമ്മടം പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതികൾക്കായി തുക വകയിരുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276323/thalasseryblockbudget)