---
title: "നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശി അറസ്റ്റിൽ"
english_title: "Arrestedwithpanproduct"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276335/arrestedwithpanproduct"
published_at: "2025-03-13T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2a49a91465_1000066086.jpg"
keywords: []
---

# നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **മയ്യഴി : **നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പ്രതിയെ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു .

## Article Content

**മയ്യഴി : **നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പ്രതിയെ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു .

> മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേകമുള്ള നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ നൗഷാദ് കെ (35) S% അബ്ദുല്ല കെ , "കാരയിൽ", പുല്ലൂക്കര അറസ്റ്റിലായത്.

പ്രത്യേകം കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL 57 A 4663 എന്ന നമ്പറിലുള്ള കാറിൽ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് . ഇയാളിൽ  നിന്നും ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ , പുതിയ പായ്ക്ക് അധിക ഫ്രഷ്‌നെസ് 16 ബണ്ടിൽ,വിമൽ പാൻ മസാല 08 ബണ്ടിൽ, V-1 ടുബാക്കോ 08 ബണ്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഇയാളിൽ നിന്നും കണ്ട് എടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276335/arrestedwithpanproduct)