---
title: "സി പി എം പരിയാരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗമവും നടത്തി"
english_title: "Cpmpariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276347/cpmpariyaram"
published_at: "2025-03-13T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2abc48203c_1000066093.jpg"
keywords: []
---

# സി പി എം പരിയാരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗമവും നടത്തി

> **Lead Summary:** **പരിയാരം : **വർദ്ധിച്ചു വരുന്ന ലഹരി ഉൽപനങ്ങളുടെ ഉപയോഗത്തിനും അക്രമത്തിനുമെതിരെ സി പി എം പരിയാരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗമവും നടത്തി. ചുടലയിൽ നിന്നാരംഭിച്ച പദയാത്ര ചിതപ്പിലെ പൊയിലിൽ സമാപിച്ചു.

## Article Content

**പരിയാരം : **വർദ്ധിച്ചു വരുന്ന ലഹരി ഉൽപനങ്ങളുടെ ഉപയോഗത്തിനും അക്രമത്തിനുമെതിരെ സി പി എം പരിയാരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗമവും നടത്തി. ചുടലയിൽ നിന്നാരംഭിച്ച പദയാത്ര ചിതപ്പിലെ പൊയിലിൽ സമാപിച്ചു.

മാർച്ച് 10 മുതൽ സി.പി എംൻ്റെ നേതൃത്വത്തിൽ വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പൊയിലിൽ നടന്ന പൊതുയോഗം സി.പിഎം തളിപ്പറമ്പ ഏരിയ കമ്മറ്റി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.ടി.വി.പത്മലോചനൻ അദ്ധ്യക്ഷനായി. എം.ടി. മനോഹരൻ ,സി.കെ. ഷോന, എം.ബീന, ഇ. തമ്പാൻ, കെ ശരത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276347/cpmpariyaram)