---
title: "പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് മാർച്ച് 18 ന് കേളകത്ത്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276403/peravoor"
published_at: "2025-03-13T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2f51951c0f_IMG-20250313-WA0035.jpg"
keywords: []
---

# പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് മാർച്ച് 18 ന് കേളകത്ത്

> **Lead Summary:** പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കേളകം സെന്റ് ജോർജ്ജ് കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്നു അധികൃതർ അറിയിച്ചു.അദാലത്ത് ജില്ലാ കലക്ടർ അരുൺ.കെ. വിജയൻ ഉൽഘാടനം ചെയ്യും. ചടങ്ങിൽജില്ലാ പോലീസ് മേധാവി ( റൂറൽ) അനുജ് പലിവാൽ മുഖ്യ അതിഥിയാണ്. പേരാവൂർ ഡി.വൈ എസ് പി കെ. വി. പ്രമോദൻ അദ്യക്ഷത വഹിക്കും.

## Article Content

പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കേളകം സെന്റ് ജോർജ്ജ് കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്നു അധികൃതർ അറിയിച്ചു.അദാലത്ത് ജില്ലാ കലക്ടർ അരുൺ.കെ. വിജയൻ ഉൽഘാടനം ചെയ്യും. ചടങ്ങിൽജില്ലാ പോലീസ് മേധാവി ( റൂറൽ) അനുജ് പലിവാൽ മുഖ്യ അതിഥിയാണ്. പേരാവൂർ ഡി.വൈ എസ് പി കെ. വി. പ്രമോദൻ അദ്യക്ഷത വഹിക്കും.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ ആദ്യ പരാതി സ്വീകരിക്കും. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ സ്വാഗതം ആശംസിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276403/peravoor)