---
title: "കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര്‍ കുത്തി മറിച്ചിട്ടു; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276434/thalassery"
published_at: "2025-03-14T04:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d366b398435_Screenshot_2025-03-14_044150.jpg"
keywords: []
---

# കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര്‍ കുത്തി മറിച്ചിട്ടു; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** തലശ്ശേരി : തലശേരിയില്‍ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറച്ചിട്ടു. യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി.

## Article Content

തലശ്ശേരി : തലശേരിയില്‍ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറച്ചിട്ടു. യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി.

വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കാട്ടുപന്നിയുടെ അക്രമത്തില്‍ സ്കൂട്ടർ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു.

അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. തലശേരി ഇടത്തിലമ്ബലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.

സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ ഓടികൂടിയെത്തിയവർ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവിങിനിടെയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും താൻ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും വിജില പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276434/thalassery)