---
title: "വിള൪ച്ചയിൽ നിന്നും വള൪ച്ചയിലേക്ക് ; ക്യാൻസറിനെ അകറ്റി നി൪ത്തുക, വിവ ക്യാപയിൻ സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276463/iritty"
published_at: "2025-03-14T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3ad309ab81_IMG-20250314-WA0017.jpg"
keywords: []
---

# വിള൪ച്ചയിൽ നിന്നും വള൪ച്ചയിലേക്ക് ; ക്യാൻസറിനെ അകറ്റി നി൪ത്തുക, വിവ ക്യാപയിൻ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി മഹാത്മാഗാന്ധി കോളേജ് വനിതാ സെൽ, ഇന്റേണൽ കമ്മിറ്റി, ആന്തരിക പരാതി പരിഹാര സെൽ എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ സഹായത്തോടെ ആരോഗ്യം ആനന്ദം- ക്യാൻസറിനെ അകറ്റി നി൪ത്തുക, വിവ ക്യാ൦പയിൻ (വിള൪ച്ചയിൽ നിന്നും വള൪ച്ചയിലേക്ക് ) എന്നീ മെഡിക്കൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടി മഹാത്മാഗാന്ധി കോളേജ് വനിതാ സെൽ, ഇന്റേണൽ കമ്മിറ്റി, ആന്തരിക പരാതി പരിഹാര സെൽ എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ സഹായത്തോടെ ആരോഗ്യം ആനന്ദം- ക്യാൻസറിനെ അകറ്റി നി൪ത്തുക, വിവ ക്യാ൦പയിൻ (വിള൪ച്ചയിൽ നിന്നും വള൪ച്ചയിലേക്ക് ) എന്നീ മെഡിക്കൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

വിവ ക്യാപയിനിന്റെ ഭാഗമായി പെൺകുട്ടികളിലു൦ വനിതാ ജീവനക്കാരിലും അനീമിയ സ്ക്രീനിംഗ് നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസ൪ ഡോ. ലിമ വിജയൻ ഉദ്ഘാടന൦ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസ൪ മാരായ പി. സപ്ന, സി. ഗീത എന്നിവ൪ പ്രസംഗിച്ചു. മേരി ജോസഫ്, ജി. ഷൈനി തുടങ്ങിയ ആരോഗ്യ വിഭാഗം ജീവനക്കാ൪ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276463/iritty)