---
title: "65,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ വ്യാപാരം"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276498/goldrate"
published_at: "2025-03-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3c9646aaa6_images_(1)_(17).jpeg"
keywords: []
---

# 65,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ വ്യാപാരം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. ആദ്യമായി പവന്റെ വില 65,000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65,840 രൂപയാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. ആദ്യമായി പവന്റെ വില 65,000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65,840 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,500 രൂപയോളം നൽകേണ്ടിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276498/goldrate)