---
title: "തളിപ്പറമ്പ നഗരസഭയിലെ സ്ത്രീകൾക്ക് മെനുസ്ട്രൽ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു"
english_title: "Thalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276556/thalipparamba"
published_at: "2025-03-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3fbe6a5005_1000066415.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയിലെ സ്ത്രീകൾക്ക് മെനുസ്ട്രൽ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് മുഖേനെ നഗരസഭയിലെ സ്ത്രീകൾക്ക് മെനുസ്ട്രൽ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് മുഖേനെ നഗരസഭയിലെ സ്ത്രീകൾക്ക് മെനുസ്ട്രൽ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു.

വിതരണ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്‌മനാഭൻ്റെ അധ്യക്ഷതയിൽ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി നിവഹിച്ചു.

നഗരസഭയിലെ അഞ്ഞൂറ്റി അൻപതോളം സ്ത്രീകൾക്കാണ് വിതരണം ചെയ്യുന്നത്.മെനുസ്ട്രൽ കപ്പ് ഉപയോഗത്തിനെപ്പറ്റിയും ആയതിന്റെ മേന്മകളെ പറ്റിയും താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റായ ഡോ. എം പ്രകാശൻ ക്ലാസ് എടുത്തു.സ്ഥിരം സമിതി അംഗങ്ങളായ നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, പി രജില, ഖദീജ.കെ.പി നഗരസഭാ കൗൺസിലർമാർ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276556/thalipparamba)