---
title: "മാക്കൂട്ടം ചുരം പാതയിൽ വനം വകുപ്പിന്റെ ശുചീകരണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276646/iritty"
published_at: "2025-03-15T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4d5833629d_Screenshot_2025-03-15_064730.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ വനം വകുപ്പിന്റെ ശുചീകരണം

> **Lead Summary:** **ഇരിട്ടി** : മാക്കൂട്ടം ചുരം പാതയിൽ കർണ്ണാടക വനം വകുപ്പിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതതിലെ ജീവനക്കാരും വനം വകുപ്പിലെ ജീവനക്കാരും സംയുകതമായി ചുരം പാത ശുചീകരിച്ചു . വഴിയരികിലും വനമേഖലയിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മലിന്ന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് മേഖലയിൽ നിന്നും മാറ്റുന്ന പ്രവൃത്തിയാണ് ജീവനക്കാർ ചെയ്യുന്നത് . ദിനം പ്രതി കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നുമുള്ള ആയിരകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത് .

## Article Content

**ഇരിട്ടി** : മാക്കൂട്ടം ചുരം പാതയിൽ കർണ്ണാടക വനം വകുപ്പിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതതിലെ ജീവനക്കാരും വനം വകുപ്പിലെ ജീവനക്കാരും സംയുകതമായി ചുരം പാത ശുചീകരിച്ചു . വഴിയരികിലും വനമേഖലയിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മലിന്ന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് മേഖലയിൽ നിന്നും മാറ്റുന്ന പ്രവൃത്തിയാണ് ജീവനക്കാർ ചെയ്യുന്നത് . ദിനം പ്രതി കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നുമുള്ള ആയിരകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത് .

യാത്രക്കാർ വലിച്ചെറിയുന്നത് കൂടാതെ വാഹനങ്ങളിൽ മലിന്ന്യം എത്തിച്ച് വനത്തിൽ തള്ളുന്ന സാമൂഹ്യ ദ്രോഹികളായും ധാരാളമാണ് . വാഹനങ്ങളിൽ എത്തുന്നവർ ആളൊഴിഞ്ഞ കോണുകളിൽ മാലിന്യം വനത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ് ദൂര പ്രദേശങ്ങളിൽ നിന്നുപോലും മാലിന്യം വാഹനങ്ങളിൽ എത്തിച്ച് ചുരത്തിൽ തള്ളുന്ന പ്രത്യേക സംഘം പോലും പ്രവർത്തിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം . വനം വകുപ്പിന്റെ മാക്കൂട്ടത്തെ ചെക്പോസ്റ്റിൽ നിരവധി തവണ കേരളത്തിൽ നിന്നും മാലിന്യം കയറ്റിയ വണ്ടി പിടികൂടി ഫൈൻ ഇട്ടിരുന്നു .

മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ ദൂരം മൂന്ന് ടീമുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തുന്നത് . 20 ൽ അധികം വരുന്ന ജീവനക്കാരനാണ് ശുചീകരണ പ്രവർത്തിയിൽ പങ്കാളികൾ ആകുന്നത് . ആഴ്ചയിൽ മൂന്ന് ദിവസമാണ് ശുചീകരണം നടത്തുന്നത് . ഓരോ ശുചീകരണത്തിലും ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവർ ശേഖരിക്കുന്നത് . .മാക്കൂട്ടം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.എൻ ഗുരു പ്രസാദിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ജീവനക്കാരനാണ് ചുരം പാതയിൽ ശുചീകരണം നടത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276646/iritty)