---
title: "നാടിനൊപ്പം എഴു പത്തഞ്ച് പ്രകാശ വർഷങ്ങൾ : ശീർഷകം പ്രകാശനം ചെയ്തു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276677/iritty"
published_at: "2025-03-15T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4f8135a934_WhatsApp_Image_2025-03-14_at_17.36.52_e3d07dbb.jpg"
keywords: []
---

# നാടിനൊപ്പം എഴു പത്തഞ്ച് പ്രകാശ വർഷങ്ങൾ : ശീർഷകം പ്രകാശനം ചെയ്തു

> **Lead Summary:** ഇരിട്ടി: പ്രവർത്തനങ്ങളുടെ ഏഴരപ്പതിറ്റാണ്ടുകൾ പിന്നിടുന്ന പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ശീർഷകം പ്രകാശനം ചെയ്തു. നാടിനൊപ്പം എഴുപത്തഞ്ച് പ്രകാശവർഷങ്ങൾ എന്ന ശീർഷകം സുനിൽ പി. ഇളയിടം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിലിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു . ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ

## Article Content

ഇരിട്ടി: പ്രവർത്തനങ്ങളുടെ ഏഴരപ്പതിറ്റാണ്ടുകൾ പിന്നിടുന്ന പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ശീർഷകം പ്രകാശനം ചെയ്തു. നാടിനൊപ്പം എഴുപത്തഞ്ച് പ്രകാശവർഷങ്ങൾ എന്ന ശീർഷകം സുനിൽ പി. ഇളയിടം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിലിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു . ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ

ഗ്രന്ഥാലയം സെക്രട്ടറി എം പവിത്രൻ, സി.കെ രവീന്ദ്രൻ , ഷാജി മാവില എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എഴുപത്തഞ്ച് പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ അഞ്ചിന് വൈകുന്നേരം 6 മണിക്ക് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ: കെ വി കുഞ്ഞികൃഷ്ണൻ ആഘോഷ ഉദ്ഘാടനം നടത്തും. അഭിനേതാവ് അഡ്വ സി. ഷുക്കൂർ മുഖ്യാതിഥിയായും പങ്കെടുക്കും. തുടർന്ന് നാടകവും , നാടൻ പാട്ടും അരങ്ങേറും. മട്ടന്നൂരിലെ ഡോ: സുധീറാണ് ശീർഷക രചനാ മത്സരത്തിൽ വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276677/iritty)