---
title: "മലയോര വാഹനജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276839/iritty"
published_at: "2025-03-16T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d62887c6da6_IMG-20250316-WA0002.jpg"
keywords: []
---

# മലയോര വാഹനജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** > **ഇരിട്ടി** : കേരള കോൺഗ്രസ,(എം) കണ്ണൂജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ നിന്നും ആരംഭിച്ച "വനം വന്യജീവിക്ക് കൃഷിഭൂമി കൃഷിക്കാരന് "എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ നയിക്കുന്ന വാഹനജാഥയ്ക്ക് കരിക്കോട്ടക്കരിയിൽ സ്വീകരണം നൽകി . മണ്ഡലം പ്രസിഡന്റ് അബ്രാഹം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു .

## Article Content

> **ഇരിട്ടി** : കേരള കോൺഗ്രസ,(എം) കണ്ണൂജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ നിന്നും ആരംഭിച്ച "വനം വന്യജീവിക്ക് കൃഷിഭൂമി കൃഷിക്കാരന് "എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ നയിക്കുന്ന വാഹനജാഥയ്ക്ക് കരിക്കോട്ടക്കരിയിൽ സ്വീകരണം നൽകി . മണ്ഡലം പ്രസിഡന്റ് അബ്രാഹം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു .

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് മാലത്ത് , വിനു മണ്ഡപത്തിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് ഓരത്തേൽ, എ.കെ. രാജു , ബിനു ഇലവുങ്കൽ, ജില്ലാ സെക്രട്ടറിമാരായ കെ.ടി. സുരേഷ് ,സി.എം. ജോർജ്, പി.എ. മാത്യു, വി.വി. സേവി , നിയോജക മണ്ഡലം പ്രസിഡന്റുമാരായ വിപിൻ തോമസ് (പേരാവൂർ), ബിജു പുതുക്കള്ളി ( ഇരിക്കൂർ), യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അമൽ കൊന്നക്കൽ , കണ്ണൂർ ജില്ലാ പ്രസിഡന്റ് എബിൻ കൂമ്പുംങ്കൽ, അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ബാബു നടയത്ത് , വർഗീസ് ആനത്തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജില്ലാ നിയോ ജക മണ്ഡലം നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276839/iritty)