---
title: "ഇരിട്ടിയിൽ വാഹന അപകടം: യുവാവ് മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276842/iritty"
published_at: "2025-03-16T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d62ae027fc5_Screenshot_2025-03-16_070056.jpg"
keywords: []
---

# ഇരിട്ടിയിൽ വാഹന അപകടം: യുവാവ് മരിച്ചു 

> **Lead Summary:** ഇരിട്ടി : ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു. കാറിൽ കുടുങ്ങിയവരെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി വാഹനം കട്ടു ചെയ്താണ് പുറപ്പെടുത്തത് KL 58 K 0072 ആൾട്ടോ കാറും, KL 05 AR 3205 കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

ഇരിട്ടി : ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു. കാറിൽ കുടുങ്ങിയവരെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി വാഹനം കട്ടു ചെയ്താണ് പുറപ്പെടുത്തത് KL 58 K 0072 ആൾട്ടോ കാറും, KL 05 AR 3205 കാറുമാണ് കൂട്ടിയിടിച്ചത്.

മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276842/iritty)