---
title: "കുടുംബശ്രീ: സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർപേരാവൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഉൽഘാടനം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276884/peravoor"
published_at: "2025-03-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d66ddb585dc_IMG-20250316-WA0016.jpg"
keywords: []
---

# കുടുംബശ്രീ: സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർപേരാവൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഉൽഘാടനം നടത്തി

> **Lead Summary:** പേരാവൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് സേവനം ഇനി മുതൽ പേരാവൂർ ഡി.വൈ.എസ്.പി ഓഫീസിലും ലഭ്യമാകും.പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് പോലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്.

## Article Content

പേരാവൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് സേവനം ഇനി മുതൽ പേരാവൂർ ഡി.വൈ.എസ്.പി ഓഫീസിലും ലഭ്യമാകും.പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് പോലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്.

പേരാവൂർ സബ് ഡിവിഷനിലെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്കെ.സുധാകരൻ അധ്യക്ഷനായിരുന്നു.ഡിവൈഎസ്പികെ.വി പ്രമോദൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. വേണുഗോപാലൻ,സിഡിസി ചെയർപഴ്സൻ ശാനി ശശിന്ദ്രൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഹൈമാവതി,കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, മാലൂർ എസ്എച്ച്ഒ എം.സജിത്ത്,ജൂബിലി ചാക്കോ, പേരാവൂർ എസ്എച്ച്ഒ പി. ബി. സജീവ്, സെൻ്റർ കോർഡിനേറ്റർ അഖില പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276884/peravoor)