---
title: "കണ്ണൂർ ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന്  പുരസ്കാരം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277051/kelakam"
published_at: "2025-03-17T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7d4d15bb5e_IMG-20250317-WA0020.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന്  പുരസ്കാരം

> **Lead Summary:** **കേളകം**:കണ്ണൂർ ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ 10 സ്റ്റാർ പദവിയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സീഡ് പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനവും നേടിയ ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന് കേളകം ഗ്രാമ പഞ്ചായത്തിൻ്റെ പുരസ്കാരം.ചുട്ടു പൊള്ളുന്ന ചെങ്കൽ പരപ്പിനെ ഹരിതഭൂമിയാക്കിയതിൻ്റെ വിജയഭേരിയിലാണ് സ്കൂൾ വിദ്യാർഥികളും അധ്യാപകരും. ചെട്ടിയാംപറമ്പിലെ പ്രഥമാധ്യാ പകൻ ഗിരീഷ് കുമാറിൻ്റെ നേതൃത്യത്തിൽ നടത്തിയ പ്രവർത്തനമാണ് ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ 10 സ്റ്റാർ പദവിയും, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സീഡ് പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനവും ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന് നേടാനായത്.

## Article Content

**കേളകം**:കണ്ണൂർ ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ 10 സ്റ്റാർ പദവിയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സീഡ് പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനവും നേടിയ ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന് കേളകം ഗ്രാമ പഞ്ചായത്തിൻ്റെ പുരസ്കാരം.ചുട്ടു പൊള്ളുന്ന ചെങ്കൽ പരപ്പിനെ ഹരിതഭൂമിയാക്കിയതിൻ്റെ വിജയഭേരിയിലാണ് സ്കൂൾ വിദ്യാർഥികളും അധ്യാപകരും. ചെട്ടിയാംപറമ്പിലെ പ്രഥമാധ്യാ പകൻ ഗിരീഷ് കുമാറിൻ്റെ നേതൃത്യത്തിൽ നടത്തിയ പ്രവർത്തനമാണ് ജില്ലയിലെ ഹരിത വിദ്യാലയ സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ 10 സ്റ്റാർ പദവിയും, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സീഡ് പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനവും ചെട്ട്യാംപറമ്പ് ഗവ. യു.പി. സ്കൂളിന് നേടാനായത്.

ചെങ്കൽ പരപ്പിന് ചകിരിച്ചോറും ജൈവ വളങ്ങളും ഉപയോഗിച്ച് കേരള ത്തിലെ പൊതു വിദ്യാഭ്യാസ രം ഗത്ത് മാതൃകാപരമായ മാറ്റത്തി ൻ്റെ വിത്തുപാകിയിരിക്കുകയാ ണ് ചെട്ടിയാം പറമ്പ ഗവ. യു.പി സ്കൂൾ. വേനൽക്കാലത്ത് ചൂട് മാത്രം വമിക്കുന്ന സ്കൂൾ പരിസരത്തെ ചെങ്കൽ പറമ്പ് നൂറുമേനി വിളയുന്ന കൃഷിഭൂ മിയാക്കി മാറ്റിയിരിക്കുകയാണ്.

വിദ്യാലയവും പരിസ്ഥിതി സൗഹൃദമാക്കുക, ജൈവ കൃഷി യും ആരോഗ്യപരമായ ജീവിതവും പ്രോത്സാഹിപ്പിക്കുക, കുട്ടി കൾക്ക് വിഷരഹിതമായ ഭക്ഷ ണം നൽകുക അതോടൊപ്പം ആ യാസരഹിതമായ പഠനത്തിന് വി ദ്യാലയ അന്തരീക്ഷം ഹരിതാഭമാ ക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിനെ മികവുറ്റതാക്കിയത്. ജില്ലയിൽ മികവ് തെളിയിച്ച സ്കൂളിനുള്ള പുരസ്കാരം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ വി.ഗിരീഷ് കുമാർ, അധ്യാപകരായ ഷിജിത്ത് മാസ്റ്റർ, ശിവേഷ് മാസ്റ്റർ, വിജയശ്രീ ടീച്ചർ, ഷാജി പാസ്റ്റർ, അമ്പിളി വിനോദ്, ജനപ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277051/kelakam)