---
title: "ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് മതേതരത്വം ഇല്ലാതാക്കുന്നതാണ്കേന്ദ്ര സർക്കാരിൻ്റെ നിലപാടെന്ന്  ഇ.പി ജയരാജൻ"
english_title: "Epjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277088/epjayarajan"
published_at: "2025-03-17T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7efa6a5415_1000067087.jpg"
keywords: []
---

# ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് മതേതരത്വം ഇല്ലാതാക്കുന്നതാണ്കേന്ദ്ര സർക്കാരിൻ്റെ നിലപാടെന്ന്  ഇ.പി ജയരാജൻ

> **Lead Summary:** **തലശ്ശേരി : ** ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് മതേതരത്വം ഇല്ലാതാക്കുന്നതാണ്കേന്ദ്ര സർക്കാരിൻ്റെ നിലപാടെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ.തലശ്ശേരിയിൽകേന്ദ്ര ബജറ്റിനും കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണിക്കുമെതിരെ ടെലിഫോൺ ഭവനിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ നടന്ന ബഹുജനധർണ്ണഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

## Article Content

**തലശ്ശേരി : ** ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് മതേതരത്വം ഇല്ലാതാക്കുന്നതാണ്കേന്ദ്ര സർക്കാരിൻ്റെ നിലപാടെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ.തലശ്ശേരിയിൽകേന്ദ്ര ബജറ്റിനും കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണിക്കുമെതിരെ ടെലിഫോൺ ഭവനിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ നടന്ന ബഹുജനധർണ്ണഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

കേരളത്തെ അവഗണിച്ച വികസനം മുരടിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശത്രു പട്ടികയിൽ ഉൾപ്പെടുത്തി കേരളത്തിൻ്റെ അവകാശം നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൻ്റെ വികസനമുരടിപ്പിനായാണ് ഇവരുടെ ശ്രമം ഇതിന് ഏറ്റവും വലിയ ഉദാഹരമ്മാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ്.

മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കാൻ കോർപ്പറേറ്റുകൾക്ക് കൂറു ചേർത്തുള്ള ഭരണമാണ് ആർഎസ്എസിന്റെ ഭാഗമായുള്ള ബിജെപി നടത്തുന്നതെന്നും 'Rss നും BJP ക്കും വേണ്ടിയുള്ള അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയാണെന്നുംഇ പി ജയരാജൻ പറഞ്ഞു.

NCP ജില്ലാ പ്രസിഡൻ്റ് കെ സുരേശൻ അധ്യക്ഷത വഹിച്ചു, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ, CPM ഏരിയ സെക്രട്ടറി സി കെ രമേശൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിപി ഷൈജൻ, കാരായി ചന്ദ്രശേഖരൻ, മുഹമ്മദ് അഫ്സൽ, കെ വിനയരാജ്. അഡ്വ. നിഷാദ്.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277088/epjayarajan)