---
title: "സംസ്ഥാനത്ത് മലയോരമേഖലകളിൽ വേനൽ മഴ കനക്കുന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277126/thiruvanaththapuram"
published_at: "2025-03-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d82c89479a2_download_(76).jpeg"
keywords: []
---

# സംസ്ഥാനത്ത് മലയോരമേഖലകളിൽ വേനൽ മഴ കനക്കുന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലകളിൽ കനത്തമഴയും കാറ്റും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ ശക്തമാണ്. കോഴിക്കോട് -കൂടരഞ്ഞിയിൽ തെങ്ങ്‌ കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. നിലമ്പൂർ വല്ലപ്പുഴയിൽ റോഡിന് കുറുകെ മരം വീണു ഗതാഗതം സ്തംഭിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലകളിൽ കനത്തമഴയും കാറ്റും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ ശക്തമാണ്. കോഴിക്കോട് -കൂടരഞ്ഞിയിൽ തെങ്ങ്‌ കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. നിലമ്പൂർ വല്ലപ്പുഴയിൽ റോഡിന് കുറുകെ മരം വീണു ഗതാഗതം സ്തംഭിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ട് . മഴയ്‌ക്കൊപ്പം പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277126/thiruvanaththapuram)