---
title: "സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ചൊക്ലി"
english_title: "Chokli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277163/chokli"
published_at: "2025-03-18T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8ca7839d66_IMG-20250318-WA0003.jpg"
keywords: []
---

# സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ചൊക്ലി

> **Lead Summary:** ചൊക്ലി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി

## Article Content

ചൊക്ലി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി

തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. വി ഇ ഒ ടി.ഷിബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ,

സ്ഥിരംസമിതി അംഗങ്ങളായ എൻ സജിത, എൻ പി. റീത്ത, വി എം നവാസ്, ജനപ്രതിനിധികളായ കെ. ശ്രീജ,കെ പ്രസന്ന, എം സന്തോഷ്, ബി കല എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277163/chokli)