---
title: "ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ എട്ടാം ഘട്ട കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277164/iritty"
published_at: "2025-03-18T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8ccc269ccf_IMG-20250318-WA0004.jpg"
keywords: []
---

# ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ എട്ടാം ഘട്ട കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഉളിക്കൽ : റിട്ട. സുപ്രീം കോർട്ട് റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ പ്രവർത്തിക്കുന്ന ഇരിട്ടി ഐ ജി എഫ് ജി കൂട്ടായ്മ കിടപ്പു രോഗികൾക്കായ് ഒരുക്കിയ പദ്ധതി ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ എട്ടാം ഘട്ട പ്രവർത്തനംആരംഭിച്ചു . നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ ഫോറോനാപള്ളി വികാരി ഫാ . ജോസഫ് കവനാടി എട്ടാം ഘട്ട കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു .

## Article Content

ഉളിക്കൽ : റിട്ട. സുപ്രീം കോർട്ട് റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ പ്രവർത്തിക്കുന്ന ഇരിട്ടി ഐ ജി എഫ് ജി കൂട്ടായ്മ കിടപ്പു രോഗികൾക്കായ് ഒരുക്കിയ പദ്ധതി ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ എട്ടാം ഘട്ട പ്രവർത്തനംആരംഭിച്ചു . നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ ഫോറോനാപള്ളി വികാരി ഫാ . ജോസഫ് കവനാടി എട്ടാം ഘട്ട കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു .

പടിയൂർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി , നെല്ലിക്കാംപൊയിൽ അസി. വികാരി ഫാ. ജോർജ് കായാംകാട്ടിൽ , കൂട്ടായ്മയുടെ കോഡിനേറ്റർ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷിന്റോ മൂക്കനോലി, സാരു ബെന്നി, സോഫിയ ഫ്രഡറിക് എന്നിവർ പങ്കെടുത്തു . ചെമ്പേരി മുതൽ ചുങ്കക്കുന്ന് വരെയുള്ള 30 ഓളം രോഗികളാക്കാനാണ് ഏകദേശം 5000 രൂപ വിലയുള്ള 50 ഡയപ്പർ, 50 അണ്ടർ പാഡ് , അഞ്ച് ബോക്സ് വെറ്റ് ടിഷ്യൂ , ഒരു ബോക്സ് ഗ്ലൗസ് , ആവശ്യക്കാർക്ക് യൂറിൻ ബാഗ് , കോട്ടൺ ഉൾപ്പെടയുള്ള വസ്തുക്കൾ അടങ്ങുന്ന കിറ്റ് നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായി ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ പ്രവർത്തകർ വീട്ടിലെത്തിച്ചുനൽകുന്നത് . കുടുംബങ്ങളുടെ യാതൊരു വിവരംവും വെളിയിൽ വിടാതെ ഐ ജി എഫ് ജി ഹോപ്പ് ഗ്രാമ പ്രവർത്തകരും സുമനസ്സുകളും നൽകുന്ന സംഭാവനയിലൂടെയാണ് എല്ലാമാസവും സഹായം എത്തിക്കുന്നത് .

 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277164/iritty)