---
title: "കോഴിക്കോട്  വാഹനാപകടം: ഒരാൾ മരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277169/kozhikod"
published_at: "2025-03-18T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8d4bf49109_download_(20).jpeg"
keywords: []
---

# കോഴിക്കോട്  വാഹനാപകടം: ഒരാൾ മരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനിൽനിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277169/kozhikod)