---
title: "ആറളം ഫാം പുനരധിവാസ മേഖലയിലെ ആന തുരത്തൽ ഇന്നും തുടരും "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277180/aralam"
published_at: "2025-03-18T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8e95cc804e_IMG-20250318-WA0009.jpg"
keywords: []
---

# ആറളം ഫാം പുനരധിവാസ മേഖലയിലെ ആന തുരത്തൽ ഇന്നും തുടരും 

> **Lead Summary:** **ഇരിട്ടി** : ആറളം ഫാം പുനരധിവാസമമഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിന് ആരംഭിച്ച ആന തുരത്തൽ ദൗത്യം ഇന്നലെ മഴ കാരണം നിർത്തിവെച്ചു . കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു . പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ വയനാടൻ കാടുകളിൽ തമ്പടിച്ച രണ്ട് കൊമ്പനാനകളെ സംഘം ഉച്ചയോടെ ഹെലിപാഡ് ഭാഗത്ത് എത്തിച്ചു .

## Article Content

**ഇരിട്ടി** : ആറളം ഫാം പുനരധിവാസമമഖലയിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിന് ആരംഭിച്ച ആന തുരത്തൽ ദൗത്യം ഇന്നലെ മഴ കാരണം നിർത്തിവെച്ചു . കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു . പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ വയനാടൻ കാടുകളിൽ തമ്പടിച്ച രണ്ട് കൊമ്പനാനകളെ സംഘം ഉച്ചയോടെ ഹെലിപാഡ് ഭാഗത്ത് എത്തിച്ചു .

അവിടെന്ന് താളിപ്പറ, കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് തുരത്താനായിരുന്നു പദ്ധതി . എന്നാൽ ഉച്ചക്ക് ശേഷം മഴ ആയതിനാൽ ആനകളെ കാട്ടിലേക്ക് തുരത്താൻ കഴിയാതെവന്നതോടെ ഇന്നലത്തെ ദൗത്യം ഉച്ചയോടെ നിർത്തിവെക്കുകയായിരുന്നു . 40 അംഗ തുരത്തൽ സംഘത്തിൽ കണ്ണൂർ, ആറളം വന്യജീവി സങ്കേതം, കണ്ണൂർ ഫ്ലായിങ് സ്ക്വാർഡ്, സോഷ്യൽ ഫോറസ്റ്ററി കണ്ണൂർ, എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും, ആറളം ഫാം ജീവനക്കാരും ദൗത്യത്തിൽ പങ്കെടുത്തു. ദൗത്യം ഇന്നും തുടരും. രാത്രി നിരീക്ഷണത്തിന് മൂന്ന് ടീമുകളുടെ പ്രത്യേക സംഘത്തിനാണ് ചുമതല .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277180/aralam)