---
title: "തോട്ടം- ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277182/iritty"
published_at: "2025-03-18T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8ec555857b_Screenshot_2025-03-18_091217.jpg"
keywords: []
---

# തോട്ടം- ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു

> **Lead Summary:** **ഇരിട്ടി** : എടൂർ തോട്ടം ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നതായി പരാതി .അർധരാത്രിക്ക് ശേഷം സ്കൂട്ടിയിൽ എത്തുന്ന മോഷ്ട്ടാവ് മേഖലയിലെ വീടുകളിൽ ഉണങ്ങാൻ സൂക്ഷിക്കുന്ന റബർ ഷീറ്റുകളും ഓട്ടുപാലും മോഷ്ടിക്കുന്നത് പതിവാകുന്നു . കഴിഞ്ഞ മാസം 23 ന് ആയിരുന്നു ആദ്യമോഷണം . പ്ലാത്തോട്ടത്തിൽ ടോമിയുടെ 15 കിലോയോളം ഓട്ടുപാലാണ് ആദ്യം മോഷ്ടിച്ചത് .

## Article Content

**ഇരിട്ടി** : എടൂർ തോട്ടം ചീങ്ങാകുണ്ടം മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം വ്യാപകമാകുന്നതായി പരാതി .അർധരാത്രിക്ക് ശേഷം സ്കൂട്ടിയിൽ എത്തുന്ന മോഷ്ട്ടാവ് മേഖലയിലെ വീടുകളിൽ ഉണങ്ങാൻ സൂക്ഷിക്കുന്ന റബർ ഷീറ്റുകളും ഓട്ടുപാലും മോഷ്ടിക്കുന്നത് പതിവാകുന്നു . കഴിഞ്ഞ മാസം 23 ന് ആയിരുന്നു ആദ്യമോഷണം . പ്ലാത്തോട്ടത്തിൽ ടോമിയുടെ 15 കിലോയോളം ഓട്ടുപാലാണ് ആദ്യം മോഷ്ടിച്ചത് .

അന്നുതന്നെ ചീങ്ങാകുണ്ടത്തെ സുനിലിന്റെ വീട്ടിൽ നിന്നും 50 ഷീറ്റ് മോഷണം പോയി . 26 ന് പുല്ലംകന്നാപ്പള്ളി അഅച്ചാമ്മയുടെ 45 ഷീറ്റും ഇലവുങ്കൽ ബേബിയുടെ 10 ഷീറ്റും മോഷണം പോയി. ഇതിനിടയിൽ ഇവർ ഇരിട്ടി പോലീസിൽ പരാതി നൽകി . തുടർച്ചയായി പോലീസ് പെട്രോളിംഗ് ഉൾപ്പെടെ നടത്തിയതോടെ കുറച്ചു ദിവസത്തേക്ക് മോഷ്ട്ടാവിന്റെ സാന്നിധ്യം അറിഞ്ഞിരുന്നില്ല . കഴിഞ്ഞ ദിവസം വീണ്ടും പുല്ലാംകന്നാപള്ളിൽ മാമച്ചന്റെ വീട്ടിൽ നിന്നും നാലു ഷീറ്റുകൾ മോഷണം പോയി കഴിഞ്ഞ ദിവസം കളമുണ്ട ,മേക്കാട്ട് ബിജു , ഞറളംകുളം കുഞ്ഞ് എന്നിവരുടെ വീട്ടുമുറ്റത്ത് വരെ മോഷ്ടാവ് എത്തി .ആളുകൾ എണീറ്റ് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് സ്കൂട്ടിയിൽ കയറി രക്ഷപെട്ടു .

അർദ്ധരാത്രിക്ക് ശേഷമാണ് മോഷ്ടാവ് എത്തുന്നത് .ഷീറ്റ് ഉറ ഒഴിക്കുന്ന ഡിഷ് ഉൾപ്പെടെ കാണാതാവുന്നതായാണ് പരാതി . വിഷയത്തിൽ പോലീസ് അടിയന്തിരമായി ഇടപെട്ട് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277182/iritty)