---
title: "ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം ; ഇരിട്ടി മുനിസിപ്പാലിറ്റി യുഡിഎഫ് കൗൺസിലർമാർ ധർണ്ണാ സമരം നടത്തി"
english_title: "Aasaworkers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277295/aasaworkers"
published_at: "2025-03-18T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d9446ab8e3e_1000067519.jpg"
keywords: []
---

# ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം ; ഇരിട്ടി മുനിസിപ്പാലിറ്റി യുഡിഎഫ് കൗൺസിലർമാർ ധർണ്ണാ സമരം നടത്തി

> **Lead Summary:** **ഇരിട്ടി: **കേരളീയ ആരോഗ്യ മേഖലയിൽ നിസ്തുല സേവനം ചെയ്യുന്ന ആശാ വർക്കർമാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി.എ. നസീർ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഉ ഡി എഫ് കൗൺസിലർമാർ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഇരിട്ടി: **കേരളീയ ആരോഗ്യ മേഖലയിൽ നിസ്തുല സേവനം ചെയ്യുന്ന ആശാ വർക്കർമാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി.എ. നസീർ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഉ ഡി എഫ് കൗൺസിലർമാർ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പാലിറ്റി വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ബൽക്കീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് എം. മുഹമ്മദ് മാമുഞ്ഞി എന്നിവർ പ്രസംഗിച്ചു വി. ശശി , സമീർ പുന്നാട് , വി.പി. അബ്ദുൽ റഷീദ് , എൻ.കെ. ഇന്ദുമതി , പി. ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ , ടി.കെ. ഷരീഫ , എം.കെ. നജ്മുന്നിസ , സി. സാജിദ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277295/aasaworkers)