---
title: "ആറളം ഫാമിലെ നാലാം ബ്ലോക്കിൽ വനപാലകർ നടത്തിയ തിരച്ചിലിൽ നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി"
english_title: "The remains of a gun have been found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277365/the-remains-of-a-gun-have-been-found"
published_at: "2025-03-18T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d994093bb42_gun.jpg"
keywords: []
---

# ആറളം ഫാമിലെ നാലാം ബ്ലോക്കിൽ വനപാലകർ നടത്തിയ തിരച്ചിലിൽ നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

> **Lead Summary:** ആറളം: ഫാമിലെ നാലാം ബ്ലോക്കിൽ വനപാലകർ നടത്തിയ തിരച്ചിലിൽ വ്യാജ നിർമ്മിത നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം നാലാം ബ്ലോക്കിൽ ചെത്ത് തൊഴിലാളിയെ കാട്ടാന അകമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടാനകളെ നിരീക്ഷിക്കാത്തിയ വനപാലകരാണ് തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തോക്ക് കാട്ടാന ചവിട്ടി തകർത്തതാണെന്നാണ് സംശയം. കണ്ടെത്തിയ തോക്കിൻ്റെ ഭാഗങ്ങൾ വനപാലകർ ആറളം പോലീസിന് കൈമാറി. ആറളം ഫാമിൽ വേട്ട സംഘങ്ങൾ വ്യാപകമായതായും പരാതിയുണ്ടായിരുന്നു. ഇതെ തുടർന്ന് വനം വകുപ്പ് സംഘം നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

## Article Content

ആറളം: ഫാമിലെ നാലാം ബ്ലോക്കിൽ വനപാലകർ നടത്തിയ തിരച്ചിലിൽ വ്യാജ നിർമ്മിത നാടൻ തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം നാലാം ബ്ലോക്കിൽ ചെത്ത് തൊഴിലാളിയെ കാട്ടാന അകമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടാനകളെ നിരീക്ഷിക്കാത്തിയ വനപാലകരാണ് തോക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തോക്ക് കാട്ടാന ചവിട്ടി തകർത്തതാണെന്നാണ് സംശയം. കണ്ടെത്തിയ തോക്കിൻ്റെ ഭാഗങ്ങൾ വനപാലകർ ആറളം പോലീസിന് കൈമാറി. ആറളം ഫാമിൽ വേട്ട സംഘങ്ങൾ വ്യാപകമായതായും പരാതിയുണ്ടായിരുന്നു. ഇതെ തുടർന്ന് വനം വകുപ്പ് സംഘം നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277365/the-remains-of-a-gun-have-been-found)