---
title: "പഠനോത്സവം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277383/iritty"
published_at: "2025-03-19T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da11aebdb4e_IMG-20250319-WA0005.jpg"
keywords: []
---

# പഠനോത്സവം നടത്തി

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു പി സ്കൂളിൽ പഠനോത്സവം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഉദ്ഘാടനം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സൂസമ്മ എൻ എസ്സ് സ്വാഗതം ആശംസിച്ചു

## Article Content

**കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു പി സ്കൂളിൽ പഠനോത്സവം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഉദ്ഘാടനം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സൂസമ്മ എൻ എസ്സ് സ്വാഗതം ആശംസിച്ചു

.ചടങ്ങിൽ അയ്യങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബീന റോജസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജിജു ജോസഫ്, സ്റ്റാഫ് പ്രതിനിധി . ലിൻസ് തോമസ് എന്നിവർ സംസാരിച്ചു. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച വിവിധങ്ങളായ പഠനോപകരണങ്ങളുടെ പ്രദർശനം, ജ്യൂസ് ഫസ്റ്റ് പലഹാരമേള, പഴയ കാല ഉപകരണങ്ങളുടെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277383/iritty)