---
title: "കണ്ണൂരിൽ കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277714/kannur"
published_at: "2025-03-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbb71571946_Screenshot_2025-03-20_120225.jpg"
keywords: []
---

# കണ്ണൂരിൽ കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ചക്കരക്കല്ലിൽ 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. പലർക്കും ഗുരുതരമായി പരിക്കേറ്റു.കടിയേറ്റവരെ കണ്ണൂർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂർ ചക്കരക്കല്ലിൽ 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. പലർക്കും ഗുരുതരമായി പരിക്കേറ്റു.കടിയേറ്റവരെ കണ്ണൂർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടിയേറ്റ നിരവധി പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്ന് നാട്ടുകാര് പറയുന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ നിരവധി പേരെ കടിച്ചിട്ടുണ്ട്. മദ്രസയിൽ പോയി വരുന്ന കുട്ടിക്കും കടിയേറ്റിട്ടുണ്ട്. കൂടാതെ വീട്ടിൽക്കയറിയും നിരവധി പേരെ തെരുവ്നായ കടിച്ചിട്ടുണ്ട്. കാലിൻ്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277714/kannur)