---
title: "കണ്ണൂർ പുന്നോലിലെ സി പി എം പ്രവർത്തകൻ ഹരിദാസിനെ വധിച്ച കേസിൽ നാല് പേർ അറസ്റ്റിൽ"
english_title: "Four arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27772/Four-arrested"
published_at: "2022-02-22T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214a21e2f21f_IMG-20220222-WA0048.jpg"
keywords: []
---

# കണ്ണൂർ പുന്നോലിലെ സി പി എം പ്രവർത്തകൻ ഹരിദാസിനെ വധിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ പുന്നോലിലെ സി പി എം പ്രവർത്തകൻ ഹരിദാസിനെ വധിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വിമിൻ,അമൽമനോഹരൻ,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത് ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.അറസ്റ്റിലായവർ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്ന് പൊലീസ്. നേരത്തെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ പങ്കുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

## Article Content

 കണ്ണൂർ പുന്നോലിലെ സി പി എം പ്രവർത്തകൻ ഹരിദാസിനെ വധിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വിമിൻ,അമൽമനോഹരൻ,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത് ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.അറസ്റ്റിലായവർ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്ന് പൊലീസ്. നേരത്തെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ പങ്കുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിട്ടുണ്ട്.പ്രതികൾ സഞ്ചരിച്ച ബൈക്കും കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. ഹരിദാസൻ്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി നഗരസഭയിലെ ബി ജെ പി വാർഡ് കൗൺസിലറും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമായ കെ ലിജേഷ്, വിമിൻ, അമൽ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേ സമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തിങ്കളാഴ്ച്ച പുലർച്ചെയാണ് പുന്നോൽ താഴെ വയലിലെ മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ഒരു സംഘം വെട്ടിക്കൊന്നത്.

പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27772/Four-arrested)