കരസേനയില്‍ അഗ്‌നിവീര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കരസേനയില്‍ അഗ്‌നിവീര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Mar 20, 2025 12:28 PM | By sukanya

കണ്ണൂർ :ഇന്ത്യന്‍ ആര്‍മിയില്‍ 2025-2026-ലെ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍, എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.എട്ടാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ 2025 ജൂണില്‍ ആരംഭിക്കും. പ്രായം: 17- 21 വയസ്സ്. അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

അപേക്ഷ: www.joinindianarmy.nic.in ല്‍ ലോഗിന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ ആധാര്‍ നമ്ബര്‍ ചേർക്കണം. അവസാന തീയതി: ഏപ്രില്‍ 10. വനിതകള്‍ക്കുംഅപേക്ഷിക്കാൻഅവസരംഉണ്ട്. വിമെന്‍ മിലിട്ടറി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്.

ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയുമുണ്ടാവും. 2025 ജൂണില്‍ പരീക്ഷ ആരംഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം. അഞ്ച് അടിസ്ഥാന വിഷയങ്ങളില്‍ ഓരോന്നിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.


അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എന്നാല്‍, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും.





Applynow

Next TV

Related Stories
 ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ:  ഭര്‍ത്താവ് അറസ്റ്റിൽ

Apr 30, 2025 08:20 PM

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ്...

Read More >>
വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

Apr 30, 2025 05:38 PM

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും...

Read More >>
പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

Apr 30, 2025 03:49 PM

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ്...

Read More >>
തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

Apr 30, 2025 03:22 PM

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി...

Read More >>
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

Apr 30, 2025 03:15 PM

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം...

Read More >>
എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

Apr 30, 2025 02:59 PM

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ...

Read More >>
Top Stories