---
title: "ദേശിയ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സോക്കർ 9 സ്പോർട്സ് ഫൌണ്ടേഷൻ അക്കാദമിയിലെ കുട്ടികളേയും പരിശീലകരെയും ആദരിച്ചു "
english_title: "Soccer 9 Sports Foundation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27776/Soccer-9-Sports-Foundation"
published_at: "2022-02-22T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214a8807c5a1_Picsart_22-02-22_14-39-55-041.jpg"
keywords: []
---

# ദേശിയ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സോക്കർ 9 സ്പോർട്സ് ഫൌണ്ടേഷൻ അക്കാദമിയിലെ കുട്ടികളേയും പരിശീലകരെയും ആദരിച്ചു 

> **Lead Summary:** ദേശിയ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സോക്കർ 9 സ്പോർട്സ് ഫൌണ്ടേഷൻ അക്കാദമിയിലെ കുട്ടികൾക്കും പരിശീലകർക്കും ഉള്ള ആദരവു ചടങ്ങ് അങ്ങാടികടവ് യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

ദേശിയ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സോക്കർ 9 സ്പോർട്സ് ഫൌണ്ടേഷൻ അക്കാദമിയിലെ കുട്ടികൾക്കും പരിശീലകർക്കും ഉള്ള ആദരവു ചടങ്ങ് അങ്ങാടികടവ് യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

അയ്യങ്കുന്നു പഞ്ചായത്ത് പ്രസിഡന്റ കുര്യച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ അങ്ങാടികടവ് ഇടവക വികാരി തോമസ് ആമക്കാട്ട്  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നെറ്റ് ബോൾ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീമതി പ്രഭാവതി ടീച്ചറിനെയും സോക്കർ 9 സ്പോർട്സ് ഫൗണ്ടേഷൻ ചെയർമാൻ ഷൈജു കെസെബാസ്റ്റ്യനെയും പൊന്നാട അണിയിച്ചു ആദരിച്ചു.

മറ്റു പരിശീലകരായ സെന്തിൽ വാസുദേവ്, സുജിത് കുമാർ, വിനിഷ വിൻസൻറ്, റാഫേൽ ജോർജ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സൈക്കിൾ പോളോ നാഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച അഭിഷേക് സണ്ണി, ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അലൻ സന്തോഷ്, ആൽബിൻ ബിജു, ജോയൽ ഷാജു.

സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും സംസ്ഥാന തല നെറ്റ് ബോൾ സീനിയർ, ജൂനിയർ, സുബ്ജൂനിയർ, വിഭാഗത്തിൽ പങ്കെടുത്തവരെയും കണ്ണൂർ ജില്ലാ കേരള ഒളിമ്പിക്സ്ൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27776/Soccer-9-Sports-Foundation)