ഇരിട്ടി : ആറളം കാർഷിക ഫാമിലെ ഒന്നാം ബ്ലോക്കിൽ കൃഷിയിടത്തിൽ വെള്ളപ്പാറ എന്ന സ്ഥലത്തു നിന്നും ഉഗ്ര സ്പോടന ശേഷിയുള്ള പന്നിപ്പടക്കം കണ്ടെത്തി . ഫാമിലെ തൊഴിലാളികളാണ് പന്നിപ്പടക്കം ആദ്യം കണ്ടത്. കൃഷി ചെയ്യുന്നതിനായി കാട് വയക്കുന്നതിനിടയിലാണ് പടക്കം തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത് . ഉടനെ ഫാം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു . ഫാം അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആറളം സ്റ്റേഷനിലെ എസ് ഐമാരായ രാജീവൻ ,ജോസ് പി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി . തുടർന്ന് പന്നിപ്പടക്കം നിർവീര്യമാക്കുന്നതിനായി സ്ഥലത്തുനിന്നും മാറ്റി .
Aaralamfam