---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു "
english_title: "Peravoorpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278059/peravoorpanchayath"
published_at: "2025-03-21T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd49be7c921_1000068390.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു 

> **Lead Summary:** **പേരാവൂർ : **പേരാവൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് കെ.വേണുഗോപാലിൻ്റെ അദ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് നിഷബാലകൃഷ്ണൻ ബഡ്ജറ്റ് അവതരിപ്പിച്ചു.

## Article Content

**പേരാവൂർ : **പേരാവൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് കെ.വേണുഗോപാലിൻ്റെ അദ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് നിഷബാലകൃഷ്ണൻ ബഡ്ജറ്റ് അവതരിപ്പിച്ചു.

വികസന പ്രവർത്തനത്തിന് നവീനമായ ആശയങ്ങൾ മുന്നോട്ടുവച്ച് ബജറ്റ് എല്ലാ മേഖലകളിലും ഊന്നൽ നൽകിക്കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനവും പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ സംരക്ഷിക്കൽ, സ്ത്രീകളുടെ ഉന്നമനം, സാമൂഹ്യ സുരക്ഷ, ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം, ഉയർന്ന ഗുണനിലവാരമുള്ള പശ്ചാത്തല വികസനം, മാലിന്യനിർമാർജനം, തൊഴിൽ, ഉപജീവന സുരക്ഷ, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ ഭൂരഹിത ഭവനരഹിതർ ഇല്ലാത്ത പഞ്ചായത്ത്, ആരോഗ്യമേഖലയിലെ വികസനം, കലാസാംസ്‌കാരിക മേഖലകളിലെ ഇടപെടൽ, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം, പട്ടികവർഗ്ഗ പട്ടികജാതി ഉന്നതികളിലെ ക്ഷേമപ്രവർത്തനങ്ങൾ, കുടിവെള്ളം, ഊർജ്ജം തുടങ്ങി എല്ലാ മേഖലകളുടെയും വികസനം മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്.

25 കോടി 90 ലക്ഷത്തി 74,000 രൂപ വരവും 28 കോടി 18 ലക്ഷത്തി 240 രൂപ ചെലവും വരുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഭവനം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ലൈഫിലൂടെ സ്വപ്ന ഗേഹം പദ്ധതി മുൻനിർത്തി ബഡ്ജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി, കതിരാടും പാടത്തിന് 5 ലക്ഷം രൂപ, ഹരിത സമൃദ്ധിക്കായി 20 ലക്ഷം രൂപ, ക്ഷീര ഗ്രാമം പദ്ധതിക്കായി 50 ലക്ഷം രൂപ, ശുചിത്വ ഹരിതാഭ ഗ്രാമത്തിനായി ഒരുകോടി രൂപ, ഓപ്പൺ ജിംനേഷ്യ പദ്ധതിക്കായി 25 ലക്ഷം രൂപ, ഗോത്രജീവനം പദ്ധതിക്കായി 36 ലക്ഷം രൂപ ,സ്നേഹ സ്പർശം പദ്ധതിക്കായി 30 ലക്ഷം രൂപ, മാതൃക അംഗനവാടികൾക്കായി 20 ലക്ഷം, പ്രഭയോടെ പേരാവൂർ വെളിച്ചം പദ്ധതിക്കായി 20 ലക്ഷം രൂപ, പശ്ചാത്തല മേഖലയുടെ വികസനത്തിന് അഞ്ച് കോടി രൂപ, തണൽ പദ്ധതിക്കായി 12 ലക്ഷം രൂപ, വയോജന മന്ദിരത്തിനായി 20 ലക്ഷം രൂപ, വിത്തുൽപാദന കേന്ദ്രത്തിനായി 2 ലക്ഷം രൂപ ,കോഴിയും കൂടും പദ്ധതിക്കായി 10 ലക്ഷം രൂപ ,സമഗ്ര വിദ്യാഭ്യാസ കായിക സാംസ്കാരിക മേഖല പുരോഗതിക്കായി 5 ലക്ഷം രൂപ ,സഹവാസ ക്യാമ്പുകൾക്കായി ഒരുലക്ഷം രൂപ, ജല തരംഗം പദ്ധതിക്കായി 5 ലക്ഷം രൂപ, ഗെയിംസ് ഫെസ്റ്റിവൽ രണ്ട് ലക്ഷം രൂപ, സർഗാത്മതയ്ക്ക് ഒരിടം പദ്ധതിക്കായി 5 ലക്ഷം രൂപ, ഫെലോഷിപ്പുകൾക്ക് ഒരു ലക്ഷം രൂപ, അക്ഷരവെളിച്ചം പദ്ധതിക്ക് 15 ലക്ഷം രൂപ, മെൻസ് ട്രവൽ കപ്പ് വിതരണം രണ്ട് ലക്ഷം രൂപ ,തെളിനീർ പദ്ധതിക്ക് 2 ലക്ഷം രൂപ ടൗൺ വികസനത്തിനായുള്ള വികേന്ദ്ര പദ്ധതിക്ക് അഞ്ച് കോടി രൂപ,

ടൂറിസം വികസനത്തിനായി 5 ലക്ഷം രൂപ ,നിരീക്ഷണ കമ്മറ്റികൾക്കായി ഒരു ലക്ഷം രൂപ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 20 കോടി രൂപ ,പേരാവൂർ വിഷൻ സോഷ്യൽ മീഡിയക്കായി രണ്ടു ലക്ഷം രൂപ, കനിവ് പദ്ധതികൾക്കായി 2 ലക്ഷം രൂപ, കാൻസർ സുരക്ഷയ്ക്കായി ഒരു ലക്ഷം രൂപയും വകയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278059/peravoorpanchayath)