---
title: "പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍"
english_title: "Psc exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27810/psc-exam"
published_at: "2022-02-22T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214cfd680b7f_Screenshot_2022-02-22-17-27-47-858_com.android.chrome.jpg"
keywords: []
---

# പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍

> **Lead Summary:** തിരുവനന്തപുരം: പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ പിഎസ് സി തീരുമാനം.

## Article Content

തിരുവനന്തപുരം: പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ പിഎസ് സി തീരുമാനം.

പത്താംതരം വരെ യോഗ്യതയുള്ള 157 തസ്തികകളിലേക്കാണ് പരീക്ഷ. പ്രാഥമിക പരീക്ഷ നടത്തുന്ന തസ്തികകളുടെ വിശദാംശങ്ങള്‍ പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അതിനിടെ, പിഎസ് സി വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആരോ​ഗ്യവകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലെ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27810/psc-exam)