---
title: "മാടായി റോട്ടറിയുടെ നേതൃത്വത്തിൽ അടുത്തിലപാടശേഖരത്തിൽ നെൽകൃഷിയിറക്കി നൂറുമേനി വിജയം കൊയ്തെടുത്തു"
english_title: "Paddy was cultivated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27814/Paddy-was-cultivated"
published_at: "2022-02-22T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214d8478b90c_Picsart_22-02-22_18-03-44-018.jpg"
keywords: []
---

# മാടായി റോട്ടറിയുടെ നേതൃത്വത്തിൽ അടുത്തിലപാടശേഖരത്തിൽ നെൽകൃഷിയിറക്കി നൂറുമേനി വിജയം കൊയ്തെടുത്തു

> **Lead Summary:** മാടായി റോട്ടറിയുടെ നേതൃത്വത്തിൽ അടുത്തിലപാടശേഖരത്തിൽ നെൽകൃഷിയിറക്കി നൂറുമേനി വിജയം കൊയ്തെടുത്തു. നെൽകൃഷിയുടെ വിളവെടുപ്പ് നാടിൻ്റെ ഉത്സവമാക്കി മാറ്റി.മാടായി റോട്ടറിയുടെ തരിശ് നിലം കതിരണിയിക്കുക എന്ന പ്രോജക്റ്റിന്റെ ഭാഗമായാണ് അടുത്തിലപാടം ശബരത്തിലെ ഒരു ഹെക്ടർ സ്ഥലത്ത് ആതിര, ജ്യോതി എന്നി നെൽവിത്ത് ഇട്ടത്.

## Article Content

മാടായി റോട്ടറിയുടെ നേതൃത്വത്തിൽ അടുത്തിലപാടശേഖരത്തിൽ നെൽകൃഷിയിറക്കി നൂറുമേനി വിജയം കൊയ്തെടുത്തു. നെൽകൃഷിയുടെ വിളവെടുപ്പ് നാടിൻ്റെ ഉത്സവമാക്കി മാറ്റി.മാടായി റോട്ടറിയുടെ തരിശ് നിലം കതിരണിയിക്കുക എന്ന പ്രോജക്റ്റിന്റെ ഭാഗമായാണ് അടുത്തിലപാടം ശബരത്തിലെ ഒരു ഹെക്ടർ സ്ഥലത്ത് ആതിര, ജ്യോതി എന്നി നെൽവിത്ത് ഇട്ടത്.

നൂറ്മേനി വിളവ് ഉണ്ടായിരിക്കുകയാണ്. കൊയ്ത്ത് ഉത്സവഛായയിൽ അടുത്തില പാടശേഖരത്തിൽ നടന്നു. മുഖ്യാതിഥിയായ റോട്ടറി ഗവർണർ നോമിനി ഡോ: സേതു ശിവ ശങ്കർ ചടങ്ങ് ഉൽഘാടനം ചെയ്തു. റോട്ടറി പ്രസിഡണ്ട് എസ്.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ , കൃഷി ഓഫീസർ സതീഷ് കുമാർ , പഞ്ചായത്ത് അംഗങ്ങളായ സജിത, ഉഷ, റോട്ടറി അസിസ്റ്റണ്ട് ഗവർണർ നരേന്ദ്ര ഷേണായ് , നിയുക്ത അസിസ്റ്റണ്ട് ഗവർണർ ടി.ഗോപാലൻ, കെ.വി. ചന്ദ്രൻ എം.കെ.സുകുമാരൻ , ഇ.സതീശ് കുമാർ എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി.

റോട്ടറി സിക്രട്ടറി എം.സുനിൽകുമാർ സ്വാഗതം പറഞ്ഞു. ട്രഷറർ പി.പി. പ്രേമൻ നന്ദി രേഖപ്പെടുത്തി. മാടായി റോട്ടറി അംഗങ്ങളും, കർഷകരും കർഷകത്തൊഴിലാളികളും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27814/Paddy-was-cultivated)