---
title: "കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം 3പേർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278153/arrested"
published_at: "2025-03-22T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de189276dbf_Picsart_25-03-22_07-25-04-182.jpg"
keywords: []
---

# കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം 3പേർ അറസ്റ്റിൽ

> **Lead Summary:** മടിക്കേരി . കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന് MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് , കെ.എം. അഷ്‌റഫ് , സർഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

മടിക്കേരി . കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന് MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് , കെ.എം. അഷ്‌റഫ് , സർഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് അതിമാരക മയക്ക് മരുന്നായ മെത്താഫീൻ 10.37 ഗ്രാം ഇവരിൽ നിന്ന് പിടിച്ചെടുത്തു.. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രീസ കാറും പിടിച്ചെടുത്തു.

മയക്ക് മരുന്ന് വിൽപ്പന / വിതരണം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മടിക്കേരി ഡിഎസ്പി പി.എ. സൂരജ്, മടിക്കേരി റൂറൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ (ഇൻ-ചാർജ്) പി. അനൂപ് മാടപ്പ, നാപോക്ലു പോലീസ് സബ് ഇൻസ്പെക്ടർ മഞ്ജുനാഥ്എന്നിവരുടെ നേതൃത്വത്തിൽ  പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278153/arrested)