---
title: "കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ വനദിനാഘോഷം നടത്തി."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278186/kannur"
published_at: "2025-03-22T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de4677602b4_IMG-20250322-WA0011.jpg"
keywords: []
---

# കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ വനദിനാഘോഷം നടത്തി.

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ വനദിനാഘോഷം നടത്തി. കണ്ണൂർ സാമൂഹ്യ വനവൽക്കരണ വിഭാഗവും കണ്ണൂർ ഗവ. പോളി ടെക്നിക്കിലെ ഭൂമിത്ര സേന ക്ലബ്ബും ചേർന്ന് കോളേജിൽ പുതുതായി ഉണ്ടാക്കിയ വിദ്യാവനത്തിന്റെ ഉദ്ഘാടനവും തെയ്യം കലാകാരന്മാർക്കുള്ള സഹായ വിതരണവും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.

## Article Content

**കണ്ണൂർ** : കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ വനദിനാഘോഷം നടത്തി. കണ്ണൂർ സാമൂഹ്യ വനവൽക്കരണ വിഭാഗവും കണ്ണൂർ ഗവ. പോളി ടെക്നിക്കിലെ ഭൂമിത്ര സേന ക്ലബ്ബും ചേർന്ന് കോളേജിൽ പുതുതായി ഉണ്ടാക്കിയ വിദ്യാവനത്തിന്റെ ഉദ്ഘാടനവും തെയ്യം കലാകാരന്മാർക്കുള്ള സഹായ വിതരണവും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.

ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. പി. ശോഭ ഉദ്ഘാടനം ചെയ്തു. കെ വി ജയപ്രകാശ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോസ് മാത്യു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അധ്യക്ഷനായിരുന്നു. പായം പഞ്ചായത്ത് പ്രസിഡൻറ് പി രജനിയും സാമൂഹ്യ വനവൽക്കരണ വിഭാഗം കണ്ണൂർ കൺസർവേറ്ററും ചേർന്ന് ആദരിക്കൽ ചടങ്ങ് നടത്തി. സാമൂഹ്യ വനവൽക്കരണ മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി. സുരേഷ് , കെ വി ജയപ്രകാശ് , കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു വരുന്ന കണ്ടൽ രാജൻ, വി വി സുരേന്ദ്രൻ, ശ്രീജിത്ത് പൈതലേയൻ, രാഘവൻ പി പി, ടി ടി സുരേശൻ, വിജയൻ വി, പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന കക്കോത്ത് പ്രഭാകരൻ, മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ്(MARC) പ്രവർത്തകനായ Dr. റോഷ്നാഥ് രമേഷ്, വനം വകുപ്പിലെ അംഗീകൃത പാമ്പ് പിടിത്തക്കാരും MARC പ്രവർത്തകരുമായ റിയാസ് മാങ്ങാട്, ബിജിലേഷ് വി സി, കടലാമ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സുനിൽ അരിപ്പ, ഷിജിൽ കോട്ടായി, പായം പഞ്ചായത്തിൽ പരിസ്ഥിതി രംഗത്ത് സംഭാവനകൾ നൽകിയ പി രജനി, പായം പഞ്ചായത്ത് പ്രസിഡൻറ്, ഇരിട്ടി ഇക്കോ പാർക്ക് പ്രസിഡൻ്റായ സുശീൽ ബാബു, സ്കൂൾ നഴ്സറി യോജന പദ്ധതിയും ജലം സംരക്ഷിക്കുന്നതിന് വാട്ടർ ബ്രിഗ്രേഡ് സംവിധാനവും നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്ന ചേലേരി എ യു പി സ്കൂളിലെ അധ്യാപകൻ സുജിത്ത്. എം, വനം വകുപ്പിലെ വാച്ചർമാരായ ബാബു പ്രാൻകൂനത്ത്, ചന്ദ്രൻ പി.എ. എന്നിവർ ആദരം ഏറ്റുവാങ്ങി.

തെയ്യം കലാകാരന്മാർക്കുള്ള സഹായം പഴയങ്ങാടി ഏക താളം കലാസമിതി പ്രവർത്തകനായ ആണ്ടി ബാഹുലേയൻ ഏറ്റുവാങ്ങി. സുരേഷ് കുമാർ ജെ എസ്, ജോയിൻ്റ് ഡയറക്ടർ, റീജിയണൽ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്, കണ്ണൂർ ഗവ. പോളി ടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രമോദ് ചാത്തമ്പള്ളി, ഭൂമിത്ര സേന ക്ലബ്ബ് ഫാക്കൽറ്റി ഇൻ ചാർജജ് അനീഷ് കുമാർ എം, സ്റ്റുഡൻ്റ്സ് യൂണിയൻ ചെയർമാൻ അമൽ ബാബു എന്നിവർ ആശംസ പറഞ്ഞ ചടങ്ങിന് അനീഷ് കെ സി, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278186/kannur)